ഉണ്ണി മുകന്ദനോടൊപ്പമുള്ള റൊമാന്റിക് ചുവടുകളെ കുറിച്ച് അനുമോൾ

അനുമോൾ എന്ന താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അനുമോൾ പ്രേക്ഷകരുടെ മനം കവർന്നത് കുട്ടിത്തം കലർന്ന സംസാരവും ചേഷ്ടകളുമൊക്കെ കൊണ്ടാണ്. ഫ്ലവഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് കൂടിയാണ് അനുമോൾ. അനുമോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത് അനുമോൾ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ പോസ്റ്റാണ്.

സ്റ്റാർമാജിക്കിൽ ഉണ്ണിമുകുന്ദൻ എത്തിയപ്പോൾ ഉണ്ടായ സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു അനു ഈ പോസ്റ്റിലൂടെ. അദ്ദേഹത്തെ തനിക്ക് നേരിൽ കാണാൻ സാധിച്ചതിനെപ്പറ്റിയും ഒരുമിച്ചു ഡാൻസ് അവതരിപ്പിക്കാൻ കഴിഞ്ഞ അനുഭവത്തെയും കുറിച്ചാണ് അനു പോസ്റ്റിൽ പറയുന്നത്. കൂടാതെ ഉണ്ണി മുകുന്ദന്റെ കൂടെയുള്ള വീഡിയോയും ചിത്രങ്ങളും അനു ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

“കേരളത്തിലെ ഓരോ പെൺകുട്ടികളുടെയും ആരാധനപാത്രമായ മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ് ആണ് ഉണ്ണി മുകുന്ദൻ. എല്ലാ പെൺകുട്ടികളെയും പോലെ ഞാൻ ആരാധിക്കുകയും ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുകയും ചെയ്ത ഒരു മുഖം ആണ് അത്. ഒരുപാട് സന്തോഷം തോന്നിയ നിമിഷം. അദ്ദേഹം സ്റ്റാർമാജിക് എന്ന നമ്മുടെ ഷോയിലൂടെ എന്റെ കൺമുൻപിൽ എത്തിയ നിമിഷം, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഉണ്ട്. ഉണ്ണിയേട്ടനോടൊപ്പം സ്റ്റേജ് പങ്കിടാൻ കഴിഞ്ഞതിലേറെ ഒരു ഡാൻസ് ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷിക്കുന്നു. ഒരു ഫാൻ ഗേൾ മൊമെന്റ് എന്ന് തന്നെ പറയാം”, എന്ന കുറിപ്പോടുകൂടെയാണ് ഉണ്ണി മുകുന്ദന് ഒപ്പമുള്ള നിമിഷങ്ങൾ അനു പങ്കുവെച്ചത്.

Related posts