ഇവൻ മേഘരൂപം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനുമോൾ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരം. ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ അനുമോൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് അനുമോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ്. തന്റേതായ അഭിപ്രായങ്ങൾ അനുമോൾ പലപ്പോഴും തുറന്ന് പറയാറുണ്ട്. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനൽ ആരാധകർക്കിടയിൽ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയുമൊക്കെ അനുമോൾ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. 36-കാരിയായ അനുമോൾ അവിവാഹിതയാണ്. ഇപ്പോഴിതാ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് അനുമോൾ.
ആത്മാർത്ഥ പ്രണയത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്ന് അനുമോൾ പറയുന്നു. ഭാഗ്യവശാൽ നല്ല കുറച്ചു സുഹൃത്തുക്കൾ തനിക്ക് ഉണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും കാര്യത്തിൽ താൻ നല്ല ഭാഗ്യവതിയാണ്. നല്ലൊരു ടീമാണ് കൂടെയുള്ളത്. ലൈഫ് പാർട്ണറുടെ കാര്യം ചോദിക്കുമ്പോൾ റിലേഷൻഷിപ്പൊന്നും തനിക്ക് വർക്ക് ആയിട്ടില്ലെന്നാണ് അനുമോൾ പറയുന്നത്. ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ഒരു വകതിരിവും, പക്വതയും വന്നു കഴിയുമ്പോൾ ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫർട്ട് ആയിരിക്കും, നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവുണ്ടാകും. അപ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതി, അല്ലെങ്കിൽ ഒരു പാർട്ണറുടെ കൂടെയുള്ള റിലേഷൻഷിപ്പ് തുടങ്ങിയാൽ മതി എന്നതാണ് എന്റെ കാഴ്ചപ്പാട്.
അല്ലെങ്കിൽ ആ പണിക്ക് പോകണ്ട എന്നേ ഞാൻ പറയുകയുള്ളൂ. അങ്ങനെയാണ് ഞാനും വിശ്വസിക്കുന്നത്. ഒരു റിലേഷൻഷിപ്പ് എനിക്ക് വർക്ക് ആയില്ല. അതിന്റെ ഭാഗമായി കരിയറിൽ കുറച്ചു ഉഴപ്പിയിരുന്നു. എന്നാൽ ഇപ്പോൾ പ്രണയത്തിനേക്കാളും പ്രാധാന്യം കരിയറിന് ആണ് നൽകിയിട്ടുള്ളത്. ഏത് കഥാപാത്രത്തിന് വേണ്ടിയും മേക്കോവർ ചെയ്യുന്നതിൽ തനിക്ക് ബുദ്ധിമുട്ടില്ലെന്ന് താരം വ്യക്തമാക്കി. പേഴ്സണലി അനുമോൾ എന്ന് പറയുന്ന ആൾ സാധാരണക്കാരിയാണ്. എനിക്ക് എന്റെ വ്യത്യാസങ്ങൾ ഒക്കെ അറിയാൻ ആകുന്നുണ്ട്, എങ്കിലും നാട്ടിൻപുറത്തുകാരി എന്ന് അറിയപ്പെടാനും, ജീവിക്കാനും ആണ് ഇഷ്ടമെന്നും താരം പറയുന്നു.