രണ്ട് റിലേഷൻഷിപ്പ് ട്രെെ ചെയ്തിട്ടുണ്ട്. അതൊന്നും വർക്ക് ആയില്ല! അനുമോൾ മനസ്സ് തുറക്കുന്നു!

ഇവൻ മേഘരൂപം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനുമോൾ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരം. ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ അനുമോൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് അനുമോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ്. തന്റേതായ അഭിപ്രായങ്ങൾ അനുമോൾ പലപ്പോഴും തുറന്ന് പറയാറുണ്ട്.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തക്കുറിച്ചും പറയുകയാണ് താരം, കല്യാണം വേണമെന്ന് തോന്നിയിട്ടില്ല. വേണ്ടാന്ന് വെച്ചെന്ന് പറയാൻ പറ്റില്ല. രണ്ട് റിലേഷൻഷിപ്പ് ട്രെെ ചെയ്തിട്ടുണ്ട്. അതൊന്നും വർക്ക് ആയില്ല. മുൻപുള്ള റിലേഷൻഷിപ്പ് ഏകദേശം ഒരു ആറരക്കൊല്ലം ഉണ്ടായിരുന്നു. കല്യാണമൊക്കെ സംസാരിച്ചിരുന്നു വീട്ടിൽ. എന്നിട്ടും അത് വേണ്ടെന്ന് വെച്ചതാണ്. എനിക്കത് പറ്റിയ പണിയല്ലെന്ന് ഉള്ളിലൊരു തോന്നലുണ്ട്,

വീട് പുതുക്കി പണിതതിന്റെ സന്തോഷത്തിലാണ് താനും കുടുംബവും എന്നും അനു പറഞ്ഞു. നമുക്കൊരു ആവശ്യം വന്നാൽ ഓടി നടന്ന് പണി എടുക്കും. മുമ്പ് സിനിമ വന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കാനാണ് നോക്കാറ്. ഇപ്പോൾ വീട് പണിക്ക് പൈസ വേണ്ടത് കൊണ്ട് കുറേ പടങ്ങൾ ചെയ്തു. വൈൻ, ആരോ, പെൻഡുലം, ടീച്ചർ തുടങ്ങിയ സിനിമകൾ വരാനുണ്ട്. തമിഴിൽ രണ്ട് പ്രൊജക്ട് ചെയ്തു. കുറച്ച് നല്ല പടങ്ങൾ വരാനുണ്ട്

 

Related posts