ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയെ പരിചയപ്പെടുത്തി അനുമോൾ!

അനുമോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. നിരവധി പരമ്പരകളില്‍ തിളങ്ങിയ താരം പിന്നീട് സ്റ്റാര്‍ മാജിക് ഷോയിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു. നിഷ്‌കളങ്കമായ സംസാരവും ചിരിയുമൊക്കെ അനുവിന് നിരവധി ആരാധകരെ നേടി കൊടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. അതെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിന് ഒരു കാരണവും ഉണ്ട്. അതെന്താണെന്ന് അറിയുമോ? അനുമോളെ നമ്മൾ കേവലം ഒരു സെലിബ്രിറ്റി ആയിട്ടല്ല കാണുന്നത് എന്നതാണ് സത്യം. മറിച്ച് നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ ആണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അനുമോളും ആയി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടത് ആയിരിക്കും.

ഇപ്പോൾ ഏറ്റവും പുതിയ ഒരു വിശേഷം അറിയിച്ചുകൊണ്ട് എത്തുകയാണ് അനുമോൾ. തൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയെ പരിചയപ്പെടുത്തുകയാണ് അനുമോൾ. താൻ ഇന്ന് ഇവിടെ എത്തി നിൽക്കുവാനുള്ള ഏറ്റവും വലിയ കാരണം ഇദ്ദേഹമാണ് എന്നാണ് അനുമോൾ പറയുന്നത്. അതിൽ താനിന്ന് ഏറെ അഭിമാനിക്കുന്നു എന്നുമാണ് അനുമോൾ പറയുന്നത്. ആരെക്കുറിച്ചാണ് അനുമോൾ പറയുന്നത് എന്ന് മനസ്സിലായോ? അനൂപ് ജോൺ എന്ന വ്യക്തിയെ കുറിച്ചാണ് അനുമോൾ ഇങ്ങനെ പറയുന്നത്. ടെലിവിഷൻ പ്രേക്ഷകർക്ക് ഇദ്ദേഹത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗെയിം ഷോകളിൽ ഒന്ന് ആയിട്ടുള്ള സ്റ്റാർ മാജിക് പരിപാടി ഇദ്ദേഹം ആണ് സംവിധാനം ചെയ്യുന്നത്.

നിരവധി താരങ്ങളാണ് ഈ പരിപാടിയിൽ സജീവമായി മത്സരിക്കുന്നത്. ഇവർക്ക് എല്ലാവർക്കും തന്നെ ഈ പരിപാടി വലിയ രീതിയിൽ ഒരു ഗെയിം ചെയ്ഞ്ചർ ആയി മാറിയിട്ടുണ്ട് എന്നതാണ് വസ്തുത. ഈ പരിപാടിയിൽ വന്നതിനുശേഷം അനുമോൾ ഉൾപ്പെടെയുള്ള നിരവധി താരങ്ങളുടെ കരിയർ ആണ് മാറിമറിഞ്ഞത്. അതുകൊണ്ടുതന്നെ അനുമോൾ ഇട്ട പോസ്റ്റിനു താഴെ നിരവധി സ്റ്റാർ മാജിക് താരങ്ങളാണ് അനൂപ് ജോണിന് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ടെലിവിഷൻ താരങ്ങൾ മാത്രമല്ല നിരവധി ടെലിവിഷൻ പ്രേക്ഷകരും ഇദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുകയാണ് ഇപ്പോൾ.

Related posts