ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനുമോള്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം. ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ അനുമോള്‍ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് അനുമോൾ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തന്റേതായ അഭിപ്രായങ്ങള്‍ അനുമോൾ പലപ്പോഴും തുറന്ന് പറയാറുണ്ട്. ഇപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അഭിപ്രായവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി.
അനുമോളുടെ കുറിപ്പിങ്ങനെ, ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുക എന്നുള്ളത് എന്തോ അബ്നോര്‍മാലിറ്റി അല്ലെങ്കില്‍ ഒരു ശരികേടായി ആണ് പൊതുവില്‍ ആളുകള്‍ കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നീട്ടുള്ളത്. കഴിക്കണം എന്ന് ഉള്ളവര്‍ക്ക്, അല്ലാത്തവര്‍ക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ്സ് എന്ന് വെച്ചാല്‍ അത് അക്‌സപ്റ്റ് ചെയ്യണം. നിങ്ങൾ തയ്യാറെടുക്കുന്ന സമയമാണ് വിവാഹത്തിന് അനുയോജ്യമായ സമയം, അതിന് പ്രായപരിധിയില്ല. ജീവിതം, ലൈംഗികത, പ്രത്യുൽപാദനം എന്നിവ നിയന്ത്രിക്കുന്ന ഒരു ഇൻസ്റ്റിട്യൂഷനാണ് വിവാഹം. ഒരു സാമൂഹിക നിയന്ത്രണം. മാന്യത വാഗ്ദാനം ചെയ്യുന്നതിനും നികുതി, അനന്തരാവകാശം, അടുത്ത ബന്ധുത്വം, രക്ഷാകർതൃ ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന നിയമപരമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും വൈവാഹിക ‘നില’ നോക്കുന്ന ഒരു നിർദ്ദേശം.
സ്ഥിതി മാത്രം കണക്കാക്കുന്നു, കാര്യങ്ങളുടെ അവസ്ഥയല്ല. നിങ്ങൾ അതിന് തയ്യാറല്ലെങ്കിൽ വിവാഹത്തിലേക്ക് പ്രവേശിക്കരുത്. വിവാഹം ഒരു ക്രമീകരണം മാത്രമാണ്. അത് നിർബന്ധമല്ല. ഞാന്‍ പേഴ്‌സണലി സിംഗിള്‍ ആയി ജീവിച്ചാല്‍ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫില്‍ ബെറ്റര്‍ ആവുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ? അല്ലെങ്കില്‍ അവിടേക്ക് ഒരു ആണ്‍ സുഹൃത്ത് വരുമ്പൊ ഉണ്ടാവുന്ന ചീത്തപ്പേരുകള്‍ ഭയന്ന് അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്‌നിറ്റി ആന്റ് ഹോണര്‍ ഹസ്ബന്റില്‍ ആണോ ഉള്ളത്? അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോ ന്നീട്ടുണ്ട്. കല്യാണം ആയില്ലേ? കുട്ടി ആയില്ലേന്നേ ആളുകള്‍ ചോദിക്കാറുള്ളൂ. നിങ്ങളുടെ വിവാഹ ജീവിതത്തില്‍ ഹാപ്പി ആണോ, ജീവിതത്തില്‍ നിങ്ങള്‍ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങള്‍ കുറവാണ്. അതിനാൽ നമ്മുടെ സന്തോഷം എവിടെയാണ് കിടക്കുന്നത് എന്നാണ് കണ്ടെത്തേണ്ടത്. അതിനായി പോകുക.. മറ്റുള്ളവരെ ദ്രോഹിക്കരുത്.. നിങ്ങളുടെ ജീവിതം നയിക്കുക, നിങ്ങളുടെ ലിംഗഭേദം പരിഗണിക്കാതെ ഒരു നല്ല മനുഷ്യനാകാൻ ശ്രമിക്കുക.