അതിന്റെ പേരിൽ ഉള്ള വിലയിരുത്തലുകൾ അവസാനിപ്പിക്കൂ ! ജനശ്രദ്ധ നേടി അനുമോളുടെ കുറിപ്പ്!

അനുമോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് അനുമോൾ നടത്തിയത്. അനുമോൾ ഇപ്പോൾ അഭിനയിക്കുന്നത് ടായ എന്ന സംസ്‍കൃത സിനിമയിലാണ്. ജി പ്രഭ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നെടുമുടി വേണുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.

സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് അനുമോൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റേതായ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറയുന്നതിൽ മടിയും നടി കാണിക്കാറില്ല. ഇപ്പോഴിതാ അനുമോൾ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരിൽആൾക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് അനുമോൾ കുറിക്കുന്നത്. സ്വന്തം ഫോട്ടോയൊടൊപ്പമാണ് കുറിപ്പ്.

കുറിപ്പിങ്ങനെ ‘വസ്‍ത്രങ്ങൾ, ആക്‌സസറൈസുകൾ, വാക്കുകൾ, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്‍പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ആളുകൾ സ്വയം കൂടുതൽ യാഥാർഥ്യവും ആത്മാർത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണം.

Related posts