വിദേശികളെ പാട്ടു പഠിപ്പിച്ച് അനുസിത്താര…വീഡിയോ വൈറലാവുന്നു

BY AISWARYA

മലയാളത്തിലെ പഴയ പാട്ടുകള്‍ ഏറെയും വീണ്ടും വീണ്ടും കേള്‍ക്കാനും ആസ്വദിക്കാനും തോന്നുന്നവയാണ്. കാവ്യമാധവന്‍ ബാലതാരമായി എത്തിയ മമ്മൂട്ടി ചിത്രമായിരുന്നു അഴകിയ രാവണന്‍. ചിത്രത്തില്‍ കാവ്യയോടപ്പം ഭാനുപ്രിയയും ചേര്‍ഭിനയിച്ച വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.

ഇതേ ഗാനം മലയാളം തെല്ലും മനസ്സിലാവാത്ത വിദേശികള്‍ പാടിയാല്‍ എങ്ങനെയുണ്ടാവും? ആ പരീക്ഷണത്തിന് ഒരുങ്ങുന്നത് മറ്റാരുമല്ല, പ്രേക്ഷകരുടെ പ്രിയ താരം അനു സിത്താരയാണ്. മൊമോ ഇന്‍ ദുബായ് എന്ന സിനിമയ്ക്കിടയില്‍ കണ്ടുകിട്ടിയ രണ്ടു വിദേശികളെ തന്റെ ഇരുവശവും ഇരുത്തി ശ്രദ്ധയോടുകൂടി പാട്ട് പഠിപ്പിക്കുകയും പാടിക്കുകയും ചെയ്യുകയാണ് അനു സിത്താര.എറിക്ക, ജെന്നിഫര്‍ എിവരെയാണ് അനു പാട്ട് പഠിപ്പിക്കുത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.

ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ‘മൊമോ ഇന്‍ ദുബായ്’ എന്ന ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുകയാണ്. അനീഷ് ജി. മേനോന്‍, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ, പി.ബി. അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് ‘മൊമോ ഇന്‍ ദുബായ്’ നിര്‍മ്മിക്കുന്നത്.സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും,സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു.ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട.്

 

 

 

Related posts