ഭർത്താവിനെക്കുറിച്ച് തനിക്കുള്ള പരാതി ഇതാണ്! അനു സിതാരയുടെ പരാതി കേട്ട് അമ്പരന്ന് ആരാധകരും.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ആണ് സിതാര. ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് താരം. അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ അധികവും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് തുടങ്ങിയ മുൻനിര നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അനു വിവാഹിതയായ ശേഷമാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച്‌ വിവാഹം കഴിച്ചത്.

Anu Sithara: Anu Sithara and husband Vishnu pose for a perfect family  picture | Malayalam Movie News - Times of India

മലയാളത്തിലെ മുൻനിര നായികാ പദവിയിൽ എത്തുവാൻ അനുവിന് അധികം കാലം വേണ്ടി വന്നില്ല. ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ തന്നെ താരം തന്റെ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ചു. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി തന്നെ അനു കാണുന്നു. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ്. എം ജി ശ്രീകുമാറിനോടൊപ്പം പങ്കെടുത്ത പാടാം നേടാം എന്ന ഷോയുടെ വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വിഷ്ണുവേട്ടൻ ഫോട്ടോഗ്രാഫറാണെങ്കിലും അങ്ങനെ ഫോട്ടോയ്ക്ക് നിൽക്കാറില്ല. എനിക്ക് മടിയാണെന്നാണ് പറയാറുള്ളത്. എവിടെയെങ്കിലും വിഷ്ണുവേട്ടനെ കാണിക്കാൻ ശ്രമിക്കാമെന്നായിരുന്നു അനു പറഞ്ഞത്. വിവാഹ ഫോട്ടോയിൽ ചില ചിത്രങ്ങളിൽ മാത്രമേ അദ്ദേഹം ചിരിച്ച് കണ്ടിട്ടുള്ളൂ. ഭർത്താവിനെക്കുറിച്ച് തനിക്കുള്ള പരാതി ഇതാണ്. തന്റെ മാതാപിതാക്കൾ മിശ്രവിവാഹിതരാണ്. അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവുമാണ്. ഏതാഘോഷമായാലും നോൺവെജ് ഉണ്ടാവാറുണ്ട്. ജാതിമത ഭേദമന്യേ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. അതിനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. വിഷുവിന് നാട്ടിലുണ്ടാവാനായി ശ്രമിക്കാറുണ്ട്

Wishes pour in as Anu Sithara shares wedding pic on her special day -  CINEMA - CINE NEWS | Kerala Kaumudi Online

കാവ്യ മാധവനെപ്പോലെയുണ്ട് കാണാനെന്ന് കുറേ പേർ പറഞ്ഞിട്ടുണ്ട്. അത്രയൊന്നുമില്ലെങ്കിലും അത് കേൾക്കുമ്പോൾ സന്തോഷമാണ് തോന്നുന്നത്. അടുക്കളയിലേക്ക് വേണ്ട പച്ചക്കറി കൃഷികളൊക്കെയുണ്ട്. വീട് വെച്ചപ്പോഴാണ് കൃഷിയോട് ഇഷ്ടം കൂടിയത്. ഭർത്താവിന് ഇഷ്ടപ്പെട്ടതെല്ലാം താൻ കുക്ക് ചെയ്യാറുണ്ടെന്ന് താരം പറയുന്നു. കുറച്ച് പാചകമൊക്കെ വീട്ടിൽ നിന്നും പഠിച്ചിരുന്നു, ബാക്കിയുള്ളത് വിഷ്ണുവേട്ടന്റെ അമ്മ പഠിപ്പിച്ച് തന്നു. ഇടിയപ്പത്തിന്റെ പൊടി കൊണ്ട് പുട്ടുണ്ടാക്കിയതിനെക്കുറിച്ചും അനു സിത്താര പറഞ്ഞു.

 

Related posts