എങ്ങോട്ടാണ് പരിവര്‍ത്തനമെന്നു ചോദ്യത്തിന് മാസ്സ് മറുപടിയുമായി ആണ് സിതാര!

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ആണ് സിതാര. മലയാള തനിമ നിറഞ്ഞ താരമാണ് ആണ് സിതാര. താരം അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടന്‍ പെണ്‍കുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെയാണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. ഹാപ്പി വെഡ്ഡിംഗ്, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരമെത്തി. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം.

ഇപ്പോള്‍ ഈദ് ആശംസ അറിയിച്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അനു സിത്താര. ചിത്രത്തിന് താഴെ ഒരാള്‍ പരിവര്‍ത്തനം എങ്ങോട്ട് എന്നായിരുന്നു ചോദിച്ചത്. ഇതിന് മറുപടിയായി മനുഷ്യനിലേക്ക് എന്ന മറുപടിയാണ് അനു സിത്താര നല്‍കിയത്. താരത്തിന്റെ മറുപടിക്ക് കൈയ്യടിച്ച് നിരവധി പേരും രംഗത്ത് എത്തുന്നുണ്ട്.

മനുഷ്യനാവുക, അതിര്‍ത്തികള്‍ക്കപ്പുറം സ്‌നേഹിക്കാനും, ഒപ്പം ചേര്‍ന്നു നില്‍ക്കുവാനും നമ്മള്‍ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയില്‍ എല്ലാമുണ്ട്. താരത്തിന്റെ കമന്റ് പങ്കു വച്ച് ആരാധകരില്‍ ഒരാള്‍ കുറിച്ചു. നിരവധി പേരാണ് അനു സിത്താരകയുടെ മറുപടിയെ പിന്തുണച്ചും പ്രകീര്‍ത്തിച്ചും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞത്. ബാലതാരമായി എത്തി പിന്നീടി നായികാ പദവിയിലേക്ക് ഉയര്‍ന്ന താരമാണ് അനു സിത്താര. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ ഡയറ്റിലൂടെ ശരീര ഭാരം കുറച്ച അനു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.

Related posts