മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് അനു സിത്താര. ചെയ്യുന്ന കഥാപാത്രങ്ങളിലെല്ലാം നാടൻ സൗന്ദര്യം നിലനിർത്തുന്നത് കൊണ്ട് താരത്തിന് ആരാധകരേറെയാണ്. താരം ഇതിനോടകംതന്നെ യുവനടന്മാരായ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരോടൊപ്പം അഭിനയിച്ചു കഴിഞ്ഞു. താരം അഭിനയത്തിലേക്ക് കടന്നുവരുന്നത് വിവാഹത്തിനു ശേഷമാണ്. 2015 ലാണ് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായി അനു സിത്താരയുടെ വിവാഹം നടന്നത്. ഇതൊരു പ്രണയവിവാഹമായിരുന്നു.
അനു സിത്താരയുടെ പുതിയ നൃത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. അനു സിത്താര തന്നെയാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയത്. അനു സിത്താര ചുവടുവച്ചത് കാതൽ കഥകളി എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ്. നിരവധി പ്രമുഖരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. താരത്തിന്റെ ആരാധകർ മികച്ച പ്രതികരണമാണ് പങ്കുവയ്ക്കുന്നത്. താരം ഇതിനുമുൻപും സോഷ്യൽ മീഡിയയിൽ ഇത്തരം നൃത്ത വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്.
അനു സിത്താര സിനിമാ മേഖലയിലേക്ക് അരങ്ങേറിയത് പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്. നൃത്തവും അഭിനയത്തോടൊപ്പം തന്നെ പാഷനായി കൊണ്ടു നടക്കുകയാണ് താരം. അനു സിതാര മലയാളത്തിലെ മുൻനിര നായികാ പദവിയിൽ എത്തിച്ചേർന്നത് ഫുക്രി, രാമന്റെ ഏദൻതോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെയാണ്. പ്രേക്ഷകർക്ക് അനു സിത്താര പ്രിയങ്കരിയാവുന്നതിന്റെ ഒരു കാരണം താര ജാഡ ഇല്ലാത്ത നടിയാണ് എന്നതാണ്.