അതിനു എന്നെ സഹായിച്ചത് ഉണ്ണിയേട്ടനാണ്.! മനസ്സ് തുറന്നു അനു സിതാര.

ഉണ്ണി മുകുന്ദൻ അറിയപ്പെടുന്നത് മലയാള സിനിമയുടെ മസിലളിയനായാണ്. താരം കൂടെ അഭിനയിച്ച എല്ലാ താരങ്ങളുമായും നല്ല സൗഹൃദം കാത്തു സൂക്ഷിക്കാറുണ്ട്. നടി അനു സിതാരയുമായും മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ താരം നല്ല സൗഹൃദത്തിലാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ കുറച്ച് മാസങ്ങൾക്ക് മുൻപ് വയനാട്ടിൽ അനു സിതാര പുതിയ വീട്ടിലേക്ക് ഉണ്ണി മുകുന്ദൻ നടത്തിയ സന്ദർശനവും അനു സിതാരയും ഭർത്താവ് വിഷ്ണു പ്രസാദും സൽക്കരിച്ചതുമൊക്കെ താരം പങ്കുവെക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അനു സിതാര തന്റെ ശരീരഭാരം കുറയ്ക്കുന്നതിനായി ഉണ്ണി മുകുന്ദൻ സഹായിച്ചതിനെ കുറിച്ച് പറയുകയാണ്. അനു സിതാര ഈ വിശേഷം പങ്കുവെച്ചിരിക്കുന്നത് തൻ്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ്. ഹാഫ് സാരിയിൽ എത്തിയ ചിത്രങ്ങൾക്കൊപ്പമാണ് അനു സിതാര തൻ്റെ മേക്കോവറിനെ കുറിച്ച് പറഞ്ഞത്. അനു സിതാരയുടെ ശരീരഭാരം അടുത്തിടെയായി വല്ലാതെ കൂടിയിരുന്നു. ഇത് താരത്തിന്റെ ആരാധകരൊക്കെ ശ്രദ്ധിച്ചിരുന്നു. ശരീരഭാരം കുറയ്ക്കാനായി ഉണ്ണിയേട്ടൻ തനിക്ക് കൃത്യമായ നിർദ്ദേശങ്ങൾ തന്നുവെന്നും സ്ത്രീകൾക്കായി മാത്രമുള്ള ഡയറ്റാണ് അദ്ദേഹം പറഞ്ഞ് തന്നതെന്നും അനു സിതാര പോസ്റ്റിൽ കുറിച്ചു.

ഭാരം കുറയ്ക്കണമെന്ന് താൻ തീരുമാനിച്ചപ്പോഴാണ് നല്ല ഒരു ട്രെയിനറിനായി അന്വേഷിച്ച് തുടങ്ങിയതെന്നും തൻ്റെ ബോഡി ട്രിം ചെയ്യാനായി നല്ല ട്രെയിനറെ അറിയുമോ എന്ന് അന്വേഷിക്കാനാണ് ഉണ്ണി മുകുന്ദനെ വിളിച്ചതെന്നും എന്നാൽ അദ്ദേഹം തന്നെ മികച്ച ഒരു ഡയറ്റ് പ്ലാൻ പറഞ്ഞു തരുകയായിരുന്നുവെന്നും അനു സിതാര പറഞ്ഞു. അനു സിതാര ഒരു മാസം കൊണ്ട് കുറച്ചത് ആറ് കിലോ ആണ്. ഇപ്പോഴും അത് തുടരുകയാണെന്നും താരം കൂട്ടിച്ചേർത്തു. അനു സിതാര ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചതിന് ഉണ്ണിയേട്ടന് ഒരുപാട് നന്ദിയുണ്ട് എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. അനു സിതാരയുടെ പുതിയ മാറ്റത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.

Related posts