ഒറ്റയ്ക്കാകുമ്പോൾ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ! അനു ജോസഫ് മനസ്സ്തുറക്കുന്നു!

അനു ജോസഫ് കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർ‌ക്ക് പ്രീയങ്കരിയായി മാറിയ താരമാണ്. പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയിൽ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിരുന്നു. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ താരം വേഷമിട്ടു.

ഇടതൂർന്ന മുടിയുടെ രഹസ്യം പരസ്യമാക്കി അനു ജോസഫ് | Actress Anu joseph | Long  hair | Hair care Tips | Lifestyle |

ഇപ്പോളിതാ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് മറുപടി നൽകുകയാണ് താരം. വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം, സിംഗിൾ ആയിട്ടുളള ലൈഫ് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്.

Anu joseph: actress anu jospeh stuns in biker look see photos | Samayam  Malayalam Photogallery

ഒറ്റയ്ക്കാകുമ്പോൾ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലർക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാൻ ഇതിനു രണ്ടിനും ഇടയിലുളള ഒരാളായിട്ടാണ് തോന്നിയിട്ടുളളത്. തിരുവനന്തപുരത്താണ് ഞാൻ താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാസർഗോഡിലെ വീട്ടിലാണ്. തിരുവനന്തപുരത്തെ വീട്ടിൽ തനിക്ക് കൂട്ടായി കുറേ പൂച്ചക്കുട്ടികളുണ്ട്.

Related posts