എന്റെ മോളുടെ ബർത്ത് ഡേ ആണ് ! വൈറലായി അനു ജോസെഫിന്റെ വാക്കുകൾ!

കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർ‌ക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്.പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അനുവിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എന്റെ മോളുടെ ബർത്ത് ഡേ ഷോപ്പിംഗ് എന്ന ക്യാപ്ഷനോടെയായാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. ആളെ മനസിലായല്ലോ അല്ലേ, ഇതെന്റെ പുത്രിയാണെന്നും അനു പറയുന്നുണ്ടായിരുന്നു. ഇവിടെയൊരു സ്‌പെഷൽ ഗസ്റ്റ് വന്നിട്ടുണ്ട്. കാപ്പി കൊടുക്കാം, പാല് കൊടുക്കാം എന്നൊന്നും പറഞ്ഞിട്ട് കേട്ടില്ല. ചായ മാത്രമേ പറ്റൂള്ളൂവെന്നാണ് പറഞ്ഞത്. നക്ഷത്രയ്ക്കായിരുന്നു അനു ചായ കൊടുത്തത്. കൈയ്യിലെ ചായ കൊടുക്കാത്തതിൽ അനുവിനോട് നക്ഷത്ര പരിഭവിക്കുന്നുണ്ടായിരുന്നു. എന്നെപ്പോലെ തന്നെയാണ് എന്റെ പുത്രിയും. അതങ്ങനെയല്ലേ വരൂയെന്നായിരുന്നു അനുവിന്റെ കമന്റ്.


കാത് കുത്തിന് ശേഷം നമ്മളിപ്പോഴാണ് കാണുന്നത്. ഞാൻ ഇടയ്ക്ക് കണ്ടിരുന്നു. ഇവർ എറണാകുളത്താണ്, ഇപ്പോ തിരുവനന്തപുരത്ത് വന്നതാണ്. ഇവളുടെ പിറന്നാൾ അടുത്ത് വരികയാണ്. കുറച്ച് ഉടുപ്പൊക്കെ മേടിക്കാമെന്നാണ് കരുതിയത്. എന്താണ് മേടിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ഇത് കുഞ്ഞിന്റെ അമ്മയല്ല, എന്റെ ഫ്രണ്ടാണ്, ക്യാമറ കണ്ടാൽ ഞാൻ വരില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. അമ്മ അവിടെ ഒളിച്ചിരിക്കുകയാണെന്നും അനു പറഞ്ഞിരുന്നു. എട്ടാം മാസം മുതൽ ചായ കുടിച്ച് തുടങ്ങിയതാണ്. അതിന് ശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ ചായ ചോദിക്കും. നല്ല എരിവുള്ള ഭക്ഷണങ്ങളെല്ലാം കഴിക്കുമെന്നുമായിരുന്നു നക്ഷത്രയുടെ അമ്മയായ കൃഷ്ണ പറഞ്ഞത്. കുഞ്ഞിന് വേണ്ട ഉടുപ്പുകളെല്ലാം മേടിച്ചത് അനുവായിരുന്നു. ഷോപ്പിലെത്തുമ്പോൾ ഉറക്കമായിരുന്നുവെങ്കിലും പിന്നീട് നക്ഷത്രയും സാധനങ്ങൾ നോക്കാനുണ്ടായിരുന്നു.

Related posts