കാവ്യാമാധവനെ തോൽപ്പിച്ചു പക്ഷേ! മനസ്സ് തുറന്ന് അനു ജോസഫ്!

കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർ‌ക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്.പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത കലോത്സവ വേദിയില്‍ കാവ്യ മാധവനൊപ്പം മത്സരിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് അനു തന്റെ മനസ് തുറന്നത്.

അനു ജോസഫിന്റെ വാക്കുകള്‍, നീലേശ്വരംകാരിയായ കാവ്യ മാധവനെ കലോത്സവത്തില്‍ തോല്‍പ്പിച്ചിരുന്നു. അങ്ങനെ പത്രത്തില്‍ എഴുതിക്കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു. കാവ്യയെ സ്‌കൂള്‍ ടൈമില്‍ തൊട്ട് നടി എന്നായാണാല്ലോ കാവ്യയെ കാണുന്നത്. മലയാള സിനിമയിലെ നായികയെ മലര്‍ത്തിയടിച്ചു എന്ന് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു. സബ്ജില്ല കലോത്സവത്തിന് കിട്ടിയ ട്രോഫി തിരിച്ചുകൊടുക്കേണ്ടി വന്നതിനെക്കുറിച്ചും അനു തുറന്ന് പറഞ്ഞിരുന്നു. 8 ഐറ്റത്തില്‍ പങ്കെടുത്തു, എല്ലാത്തിലും ഒന്നാം സ്ഥാനമായിരുന്നു. ഉച്ച കഴിഞ്ഞ് ദു:ഖം രാവിലെ സന്തോഷം എന്ന വാരഫലം പോലെയായിരുന്നു എന്റെ അനുഭവം. അഭിമാനത്തോടെയാണ് ആ ട്രോഫി കൊണ്ടുപോയത്.

കവറില്‍ പൊതിഞ്ഞ് സ്‌കൂളിലേക്ക് കൊണ്ടുപോയാല്‍ മതിയായിട്ടും എല്ലാരേയും കാണിച്ചാണ് ഞാനത് കൊണ്ടുപോയത്. അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ അതെനിക്ക് തരികയും ചെയ്തു. ഉച്ചയ്ക്കാണ് എനിക്ക് പരിചയമുള്ള ഒരു കുട്ടിയും അച്ഛനും സ്‌കൂളിലേക്ക് വന്നത്. ഈ കുട്ടിക്കാണ് കൂടുതല്‍ പോയിന്റ്. ഒരു ഐറ്റത്തിന്റെ പോയിന്റ് അനൗണ്‍സ് ചെയ്തിരുന്നില്ല. അതില്‍ കുട്ടിക്കായിരുന്നു പോയിന്റ്. അസംബ്ലിയില്‍ വെച്ച് അത് ആ കുട്ടിക്ക് കൊടുത്തു, ജീവിതത്തിലൊരുപാട് സന്തോഷിക്കുകയും അതേപോലെ തന്നെ വിഷമിക്കുകയും ചെയ്ത സംഭവമാണിത്.

Related posts