കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്.പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ നടിയുടെ വീഡിയോ വൈറലാവുകയാണ്.വാക്കുകൾ, സ്‌കൂളിൽ പഠിച്ചത് മുതൽ വിവാഹത്തെ കുറിച്ച് വരെ നടി ഇതിലൂടെ വെളിപ്പെടുത്തി. ആദ്യമായി സബ്ജില്ല കലോത്സവത്തിന് കലാതിലകപ്പട്ടം തനിക്ക് ലഭിച്ചു. 8 ഐറ്റത്തിൽ പങ്കെടുത്തു, എല്ലാത്തിലും ഒന്നാം സ്ഥാനമായിരുന്നു. എങ്കിലും പിന്നീട് ഒരു പോയിന്റ് വ്യത്യാസത്തിൽ മറ്റൊരു കുട്ടിയ്ക്ക് അത് കൊടുക്കേണ്ടി വന്നു. സ്‌കൂളിലേക്ക് വലിയ അഭിമാനത്തോടെയാണ് ഞാൻ ട്രോഫിയുമായി പോയത്. പക്ഷേ അത് തിരിച്ച് കൊടുക്കേണ്ടി വന്നതോടെ ജീവിതത്തിൽ ഒരുപാട് സന്തോഷിക്കുകയും അതേപോലെ തന്നെ വിഷമിക്കുകയും ചെയ്ത സംഭവമാണിത്.
പതിമൂന്ന് എപ്പിസോഡ് ഉണ്ടായിരുന്ന സ്‌നേഹചന്ദ്രിക എന്ന സീരിയൽ പക്ഷേ അത് വെളിച്ചം കണ്ടില്ല 16 ആം വയസിലാണ് സ്‌ക്രീനിൽ വന്ന് തുടങ്ങിയത്. തന്റെ ആദ്യ പേര് ധന്യ എന്നായിരുന്നു. അതെനിക്ക് ഇഷ്ടമായില്ല. അങ്ങനെ ഞാൻ തന്നെയാണ് അനു ജോസഫ് എന്നാക്കിയത്. രാജു ജോസഫ് എന്നാണ് അച്ഛന്റെ പേര്. അത് പേരിനൊപ്പം ചേർക്കുകയായിരുന്നു. പിന്നെ അനു എന്ന പേര് തലേദിവസം കണ്ട സിനിമയിലെ നായികയുടെ പേരാണ്. അത് സ്വന്തം പേരാക്കി. കാര്യം നിസാരം എന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിച്ചതോടെ ഒത്തിരി ഗോസിപ്പുകൾ കേൾക്കേണ്ടി വന്നു. നടൻ അനീഷ് രവിയും താനും പ്രണയത്തിലാണെന്നും അതല്ല ഞങ്ങൾ ശരിക്കും വിവാഹിതരാണെന്നുമൊക്കെ പ്രചരിച്ചിരുന്നു. അതേ സമയം താൻ വിവാഹം കഴിക്കുകയാണെങ്കിൽ മനസമാധാനം വേണം.