അമ്മയുടേയും ദൈവത്തിന്റേയും സമ്മതം മാത്രമാണ് ചോദിച്ചത്! വൈറലായി അനുവിന്റെ വാക്കുകൾ

കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർ‌ക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്.പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുെവ്കകാറുണ്ട്. ഇപ്പോളിതാ തന്റെ മുടി കാൻസർ രോ​ഗിക്കായി ദാനം ചെയ്തിരിക്കുകയാണ് താരം

വാക്കുകൾ, തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മിറാക്കിൾ‌ ചാരിറ്റബിൾ അസോസിയേഷനുമായി സഹകരിച്ചാണ് കാൻസർ രോ​ഗികൾക്ക് വി​​ഗ്​ നിർമിക്കാനായി മുടി ദാനം ചെയ്തത്. പന്ത്രണ്ട് ഇഞ്ച് മുടിയാണ് ഹെയർ ബാങ്ക് മുഖേന ദാനം ചെയ്തത്. പലരും മുടിയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം മുടി മുറിക്കുന്നില്ലേയെന്നൊക്കെ പലപ്പോഴും ചോദിച്ചിട്ടുണ്ട്.

എന്നാൽ വെറുതെ മുടി ബ്യൂട്ടിപാർലറിൽ പോയി മുറിച്ച് ആർക്കും ഉപകാരമില്ലാതെ ആക്കി തീർക്കരുതെന്ന് നിർഹബന്ധമുണ്ടായിരുന്നു, അതുകൊണ്ടാണ് മുടി മുറിക്കുമ്പോൾ നല്ല കാര്യത്തിന് വേണ്ടിയാകണം എന്ന് തീരുമാനിച്ചത്. അമ്മയുടേയും ദൈവത്തിന്റേയും സമ്മതം മാത്രമാണ് ചോദിച്ചത്. തന്റെ മുടിയെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് മുടി മുറച്ചതിന്റെ പേരിൽ‌ ആർക്കും നീരസം തോന്നരുത്. മുടി ​ദാനം ചെയ്യുമ്പോൾ വീഡിയോ ചെയ്യരുതെന്നാണ് ആദ്യം തീരുമാനി‌ച്ചിരുന്നു എന്നാൽ ആർക്കെങ്കിലും തന്റെ വീഡിയോ പ്രചോദനമായാലോ എന്ന തോന്നലിൽ‌ നിന്നാണ് വീഡിയോ ചെയ്യാൻ‌ തീരുമാനിച്ചത്

Related posts