BY AISWARYA
നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവില്‍ തിളങ്ങിയ നടിയാണ് അനു ഇമ്മാനുവല്‍. സ്വപ്നസഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി വേഷമിട്ടു കൊണ്ടായിരുന്നു അനുവിന്റെ സിനിമയിലേക്കുളള അരങ്ങേറ്റം. പിന്നീട് തെലുങ്കിലും തമിഴിലുമാണ് താരം തിളങ്ങിയത്.
മലയാളത്തില്‍ രണ്ടു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തനി മലയാളിയാണ് അനു. എന്നാല്‍ തമിഴിനേക്കാളും ശ്രദ്ധിക്കപ്പെട്ടത് അനു അഭിനയിച്ച തെലുങ്ക് ചിത്രങ്ങളാണ്. ഇന്‍സ്റ്റയിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ സാരിയില്‍ ഗ്ലാമറസായിട്ടുളള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ലൈറ്റ് പീച്ച് കളര്‍ സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അനു എത്തിയത്.
മലയാളം വിട്ട് തമിഴിലും തെലുങ്കിലും തിളങ്ങുന്ന താരം മലയാളത്തില്‍ നല്ലൊരു ഓഫര്‍ ലഭിച്ചാല്‍ മടങ്ങിവരുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.ശ ിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച നമ്മ വീട്ടു പിള്ളൈ എന്ന തമിഴ് ചിത്രത്തിലാണ് ഒടുവില്‍ അനുവിനെ കണ്ടത്. വലിയ വിജയം നേടിയ ‘ആര്‍എക്‌സ് 100’ എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം അജയ് ഭൂപതി സംവിധാനം ചെയ്യുന്ന മഹാസമുദ്രത്തില്‍ അനു ഇമ്മാനുവലും അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഷര്‍വാനന്ദ് നായകനാകുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥും പ്രധാന വേഷത്തിലെത്തുന്നു.