വീട്ടിൽ മുഴുവൻ അഭിനേതാക്കളാ..!മാതൃദിനത്തിൽ ആന്റണിയുടെ പോസ്റ്റ്!

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ മാതൃദിനാശംസകളുടെ പ്രളയമായിരുന്നു. പലരും തങ്ങളുടെ അമ്മമാരുടെ ചിത്രങ്ങൾ പങ്കുവെച്ച് ഹൃദയസ്പർശിയായ കാര്യങ്ങളെ കുറിച്ച് കുറിപ്പുകൾ പങ്കിടുന്നുമുണ്ട്. അക്കൂട്ടത്തിൽ നിരവധി താരങ്ങളുമുണ്ട്. ഇപ്പോഴിതാ നടൻ ആന്‍റണി വര്‍ഗ്ഗീസും വീട്ടിൽ അമ്മയോടൊപ്പം നിൽക്കുന്നൊരു സെൽഫിയും ഒപ്പം ഒരു കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്.

വീട്ടിൽ മുഴുവൻ അഭിനേതാക്കളാ, അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ അളിയനും പെങ്ങളും, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ല എന്നാണ് ചിത്രത്തോടൊപ്പം താരം സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്. മാതൃദിനാശംസകളും അദ്ദേഹം നേർന്നിട്ടുണ്ട്.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി കഥാപാത്രത്തിന്‍റെ പേരിൽ പിന്നീട് അറിയപ്പെട്ട താരമാണ് പെപ്പെ അഥവ ആന്‍റണി വര്‍ഗ്ഗീസ്. പിന്നീട് സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരത്തിന്‍റേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ, ദേവ് ഫക്കീർ എന്നിങ്ങനെ നിരവധി സിനിമകൾ പുറത്തിറങ്ങാനിരിക്കുകയാണ്. നടന്‍റെ ഹിമാലയൻ ട്രിപ്പ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വാബി സാബി എന്നൊരു വീഡിയോയും ഈദ് ദിനത്തിൽ പുറത്തിറങ്ങാനിയിരിക്കുകയാണ്.

Related posts