ആന്റണി വർഗീസ് എന്ന യുവതാരത്തിന് ആരാധകരേറെയാണ്. താരം സിനിമയിൽ ഒരിടം നേടിയത് സ്വന്തം പ്രയത്നത്തിലൂടെയാണ്. ഇപ്പോൾ ആന്റണി പറയുന്നത് ജെല്ലിക്കെട്ട് എന്ന ചിത്രത്തിന് ഓസ്കാർ എൻട്രി കിട്ടിഎന്നറിഞ്ഞപ്പോൾ ഉണ്ടായ അനുഭവത്തേക്കുറിച്ചാണ്. ജെല്ലിക്കെട്ടിന് ഓസ്കാർ എൻട്രി കിട്ടിയപ്പോൾ പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയായിരുന്നു തനിക്കെന്നാണ് ആന്റണി പറഞ്ഞത്. എന്ത് ചെയ്യണം, എന്ത് പറയണം എന്നൊന്നും അറിയാത്ത അവസ്ഥയായിരുന്നു അപ്പോഴെന്ന് താരം ഒരഭിമുഖത്തിനിടെ പറഞ്ഞു.
ആന്റണി വർഗീസ് സിനിമയിലേക്കെത്തിയത് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ്. ഇതിലെ പെപ്പെ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. താരം ആന്റണി എന്ന കഥാപാത്രമായാണ് ജെല്ലിക്കെട്ടിൽ വേഷമിട്ടത്. ജെല്ലിക്കെട്ടിൽ പ്രേക്ഷകർ കണ്ടത് വ്യത്യസ്തമായൊരു ആന്റണിയെയാണ്.
എന്റെ എല്ലാ സിനിമകൾക്കും ഒരേ ടോണാണെന്ന് പറയുന്നവരുണ്ട്. ഒന്നും ഞാൻ മനഃപൂർവം ചെയ്യുന്നതല്ല. എനിക്ക് അധികവും വരുന്ന തിരക്കഥകൾ ആ ഒരു ടൈപ്പ് ആണ്. അതിൽ നിന്ന് ഞാൻ എനിക്ക് ചെയ്യാൻ കഴിയുന്ന കഥകൾ തിരഞ്ഞെടുക്കുന്നു. അതിൽ കൂടുതലൊന്നും നോക്കാറില്ല. അല്ലാതെ ഇങ്ങനത്തെ കഥാപാത്രം മാത്രമേ ചെയ്യൂ എന്ന നിർബന്ധമൊന്നുമില്ല. അങ്കമാലി കഴിഞ്ഞ് ഒരുപാട് തിരക്കഥകൾ വായിച്ചു. ലിജോ ചേട്ടൻ പറഞ്ഞു ഇങ്ങനെ ഒരു കഥയുണ്ട് നമുക്ക് ചെയ്യാം എന്ന്. ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല, ബാക്കിയെല്ലാ സിനിമയും തിരക്കഥ ഇഷ്ടപ്പെടുകയും എനിക്ക് ചെയ്യാൻ സാധിക്കുമെന്ന് തോന്നിയതുകൊണ്ടും ചെയ്തതാണ് എന്നാണ് ആന്റണി വർഗീസ് പറഞ്ഞത്.