കുഞ്ഞ് ആരാധകന്റെ ആഗ്രഹം സഫലമാക്കി പെപ്പെ!

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ നായകനായി എത്തിയ താരമാണ് ആന്റണി വർഗ്ഗീസ്. ചിത്രം ഇറങ്ങി വർഷങ്ങൾ ഇത്രയും ആയെങ്കിലും ആരാധകർക്ക് ഇപ്പോഴും ആന്റണി, പെപ്പെ തന്നെയാണ്. പിന്നീട് ജെല്ലിക്കട്ട്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, തുടങ്ങിയ ചിത്രങ്ങളിലും താരം നായകനായി മിന്നും പ്രകടനം കാഴ്ച വച്ചിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസും സംവിധായകൻ ടിനു പാപ്പച്ചനും വീണ്ടും ഒന്നിച്ച അജഗജാന്തരം വൻ വിജയമാണ് സമ്മാനിച്ചത്. പെപ്പയെ കാണെണം എന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞ് ആരാധകന്റെ ആഗ്രഹം നിറവേറ്റി ആന്റണി വര്‍ഗീസ് ഇപ്പോൾ. ആന്റണി തന്റെ കുഞ്ഞാരാധകനെ ലൈല എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് കണ്ടത്. ഇതിന്റെ വിശേഷം താരം തന്നെ തന്റെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ഇന്നലെ കരഞ്ഞ ഇമ്രാന്‍ ഷിഹാബ് ദാ ഇന്ന് ഫുള്‍ ഹാപ്പിയായി ലൈലയുടെ സെറ്റില്‍ എത്തിയിട്ടുണ്ട്. നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്. കൊണ്ടുവന്നില്ലേല്‍ അവന്‍ മിക്കവാറും വീട്ടില്‍ അജഗജാന്തരത്തിലെ ലാലിയാകും, ആന്റണി വര്‍ഗീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആന്റണി വര്‍ഗീസ് തന്നെയായിരുന്നു കുട്ടി ആരാധകന്റെ വീഡിയോ പങ്കുവെച്ചത്. പെപ്പെയെ ഫോണില്‍ വിളിക്കണം സംസാരിക്കണം എന്ന് പറഞ്ഞായിരുന്നു ഇമ്രാന്‍ ഷിഹാബ് കരഞ്ഞത്. പെപ്പെ വരുമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ അവനെ ആശ്വസിപ്പിക്കുന്നുമുണ്ട്. കുഞ്ഞാരാധകന്‍ തന്നെ കാണണം എന്ന് പറഞ്ഞ് വാശിപിടിച്ച് കരയുന്ന വീഡിയോ പെപ്പെ ഇന്നലെ പങ്കുവെച്ചിരുന്നു. ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാന്‍ നിക്കുമ്പോള്‍, കുറച്ചു മാറി ഇവനെ ഞാന്‍ കണ്ടതാണ്. പക്ഷെ അടുത്തേക്ക് എത്താന്‍ പറ്റാത്തകാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല…എന്തായാലും ആലപ്പുഴയില്‍ നിന്ന് പോകുന്നതിന് മുന്‍പ് കണ്ടിട്ടേ ഞാന്‍ പോകൂ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

Related posts