അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാളികളുടെ നായകനായി മാറിയ നടനാണ് ആന്റണി വർഗീസ്. ആദ്യ ചിത്രം കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി പെപ്പെ മാറി. സ്വാതന്ത്ര്യം അർധരാത്രിയിൽ ജല്ലിക്കട്ട് അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളുടെ താരം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. റോ ആക്ഷൻ സ്റ്റൈലിലുള്ള കഥാപാത്രങ്ങളാണ് താരം ചെയ്തതിൽ ഏറെയും. എന്നാൽ ഇപ്പോൾ അത്തരം കഥാപാത്രങ്ങൾക്ക് ഒരു ബ്രേക്ക് കൊടുക്കുകയാണ് നടൻ. എല്ലാത്തരം സിനിമകളും ചെയ്യാൻ താൽപര്യമുള്ളയാളാണ് താൻ എന്നും റോ ആക്ഷൻ സിനിമകൾ മാത്രം അഭിനയിക്കാം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല എന്നും ആന്റണി പറയുന്നു.
അജഗജാന്തരത്തിന്റെ ഷൂട്ടിന്റെ 49 ദിവസം രാത്രിയായിരുന്നു. അതിൽ 23 ദിവസവും സംഘട്ടനമാണ് ഷൂട്ട് ചെയ്തത്. പല ഷോട്ടുകളും ഒരുപാട് റീടേക്കുകൾ വേണ്ടി വന്നു. ഓരോ ദവിസവും ഷൂട്ട് കഴിയുമ്പോഴേക്കും ആകെ അവശനാകും. പക്ഷെ സിനിമയോടുള്ള ഇഷ്ടവും ആവേശവും കാരണമാണ് ഞാനീ കഷ്ടപ്പാടുകളെല്ലാം സഹിക്കുന്നത്. എന്നാൽ ഇനി താൻ ചെയ്യാൻ പോകുന്ന സിനിമകൾ ഇതുവരെ ചെയ്ത സിനിമകൾ പോലെ രാത്രിയും റോ ആക്ഷനുമൊന്നിമില്ലാത്തവയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രവും ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രവുമൊക്കെ ജല്ലിക്കട്ടിനെയോ അജഗജാന്തരത്തിന്റെ രീതിയോ ജെല്ലിക്കാട്ടിന്റെ രീതിയോ ആയിരിക്കില്ല.
മുൻവിധികളൊന്നുമില്ലാതെ നല്ല സിനിമ ഏത് വന്നാലും അഭിനയിക്കും. അതാണ് എന്റെ പോളിസി ആന്റണി പറയുന്നു. എല്ലാത്തരം സിനിമകളും ചെയ്യാൻ താൽപര്യമുള്ളയാളാണ് ഞാൻ. മനപ്പൂർവ്വം റോ ആക്ഷൻ സിനിമകൾ മാത്രം അഭിനയിക്കാം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. മറിച്ച് തേടി വരുന്ന സിനിമകളിൽ നിന്നും നല്ലതു നോക്കി അഭിനയിക്കുന്നു എന്നു മാത്രം. റോ ആക്ഷൻ സിനികമൾ ചെയ്യുക കുറച്ചധികം കഷ്ടപ്പാടുള്ള കാര്യമാണ്. ജല്ലിക്കട്ടിന്റെ ഷൂട്ടിംഗ് വീഡിയോയെല്ലാം കണ്ടിട്ടുണ്ടാകുമല്ലോ. പരിക്കു പറ്റും എന്നത് നൂറ് ശതമാനം ഉറപ്പാണ്. അതേസമയം ആന്റണി വർഗീസും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രം ‘അജഗജാന്തരം’ തീയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. റിലീസ് ചെയ്ത ആഴ്ചകൾ പിന്നിടുമ്പോഴും മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ക്രിസ്മ്‌സ് റിലീസ് ആയി ഡിസംബൻ ഡിസംബർ 23നാണ് സിനിമ തീയേറ്ററുകളിൽ എത്തിയത്