അളിയാ ഒരു 500 ജിപേ ചെയ്തു താ! ആന്റണി വർഗ്ഗീസിന്റെ പോസ്റ്റിന് വന്ന കമെന്റും താരം നൽകിയ മാസ്സ് മറുപടിയും വൈറലാകുന്നു!

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ നായകനായി എത്തിയ താരമാണ് ആന്റണി വർഗ്ഗീസ്. ചിത്രം ഇറങ്ങി വർഷങ്ങൾ ഇത്രയും ആയെങ്കിലും ആരാധകർക്ക് ഇപ്പോഴും ആന്റണി, പെപ്പെ തന്നെയാണ്. പിന്നീട് ജെല്ലിക്കട്ട്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, തുടങ്ങിയ ചിത്രങ്ങളിലും താരം നായകനായി മിന്നും പ്രകടനം കാഴ്ച വച്ചിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസും സംവിധായകൻ ടിനു പാപ്പച്ചനും വീണ്ടും ഒന്നിച്ച അജഗജാന്തരം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ഒരു ഉത്സവപറമ്പില്‍ ആനയുമായി ഏതാനും യുവാക്കളെത്തുന്നതും പിന്നാലെ 24 മണിക്കൂര്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. കൊവിഡിന് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ ആയതിനാല്‍ തന്നെ സമൂഹിക അകലത്തിന്റെ കാലത്തെ ഉത്സവപറമ്പ് സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് കൗതുകം ഉണ്ടാക്കുന്നുണ്ട്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാന്‍, സാബു മോന്‍, ജാഫര്‍ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും താരനിരയിലുണ്ട്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വവും ചേര്‍ന്നാണ്.

ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ ആന്റണി വര്‍ഗീസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുന്നത്. അളിയാ ഒരു 500 ജിപേ ചെയ്തു താ, പെട്രോള്‍ അടിച്ച് തിയേറ്ററില്‍ പോയി പടം കണ്ടിട്ട് വന്നിട്ട് അഭിപ്രായം ഇടാം. 500 ജനുവരി 5 ന് മുന്‍പ് സാലറി കിട്ടി കഴിഞ്ഞു തിരിച്ചു തരാം,’ എന്നായിരുന്നു ആരാധകന്റെ കമന്റ. പിന്നാല ജിപേ നമ്പര്‍ ആവശ്യപ്പെട്ട് ആന്റണിയുടെ മറുപടിയുമെത്തി. എന്തായാലും ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Related posts