പിന്നീട് മോഹൻലാൽ ആന്റണിക്ക് വേഷമില്ലേ എന്ന് ചോദിയ്ക്കാൻ തുടങ്ങി! ആന്റണി പെരുമ്പാവൂർ പറയുന്നൂ!

മലയാളികൾക്ക് സുപരിചിതനായ താരമാണ് ആന്റണി പെരുമ്പാവൂർ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ആശിർവാദ് സിനിമാസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ആന്റണി പെരുമ്പാവൂർ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. നടൻ മോഹൻലാലും ആന്റണി പെരുമ്പാവൂരുമായുള്ള ബന്ധം അറിയാത്തവരില്ല. അത്രക്ക് നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. മോഹൻലാൽ എന്ന താരരാജാവിൻ്റ നിഴലായി ആൻ്റണി പെരുമ്പാവൂർ മാറിയിട്ട് അര പതിറ്റാണ്ടുകൾ പിന്നിട്ടു. ഡ്രൈവറായി തുടങ്ങിയ കരിയറിൽ നിന്ന് 25 മോഹൻലാൽ ചിത്രങ്ങളുടെ നിർമ്മാതാവാണ് ആൻ്റണി പെരുമ്പാവൂ‍‍ർ.മോഹൻലാൽ നായകനായ പല സിനിമകളിലും വളരെ രസകരമായ ചില ആന്റണി പെരുമ്പൂരിന്റെ കാമിയോ റോളുകൾ കാണാം. ഇപ്പോഴിതാ അതിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം.

Kerala man held for posting defamatory Facebook video on Mohanlal, producer  Perumbavoor | The News Minute

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ ഇങ്ങനെ, പ്രിയദർശന്റെ ആവശ്യപ്രകാരം കിലുക്കം സിനിമയ്ക്കായാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ പല സിനിമകളിലും അഭിനയിച്ചു. പിന്നീട് മോഹൻലാൽ ആന്റണിക്ക് വേഷമില്ലേ എന്ന് ചോദിയ്ക്കാൻ തുടങ്ങി. മോഹൻലാൽ തനിക്ക് വേഷം നൽകണമെന്ന് നിർദേശിക്കാറുണ്ട്. ഒറ്റവാക്കിലൊരുത്തരം നല്‍കാം ആന്റണി കഥകേള്‍ക്കുന്നു എന്നത് അന്‍പത് ശതമാനം ശരിയും, അന്‍പത് ശതമാനം തെറ്റുമാണ്. കാരണം, ആശീര്‍വാദ് നിര്‍മിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാല്‍സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഞാനും പങ്കാളിയാകാറുണ്ട്. മറ്റ് നിര്‍മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ ഞാനിരിക്കാറില്ല. 30 വ‍ർഷങ്ങൾക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് ഡ്രൈവറായി വന്നതാണ് ആൻ്റണി. 1987ൽ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിൽ ഡ്രൈവറായി എത്തിയതാണ് ആൻ്റണി. പിന്നീട് മോഹൻലാലിൻ്റെ സന്തന്ത സഹചാരിയായി. ബിസിനസിലും സിനിമയിലും വലംകൈയായി. നരസിംഹം, രാവണപ്രഭു, നരൻ, ദൃശ്യം, മരക്കാർ എന്നീ ചിത്രങ്ങളുടെ നി‍ർമ്മാതാവായി. തൊടുപുഴയിൽ ആരംഭിച്ച ആശീർവാദ് സിനിപ്ലക്സ് ആണ് ഇവരുടെ കൂട്ടുകെട്ടിൻ്റെ അവസാനത്തെ ഉദാഹരണം.

ലാല്‍ സാറിന്റെ കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്നത് എന്‍റെ സാഫല്യം'; ആന്റണി  പറയുന്നു | Mohanlal | Antony Perumbavoor | Manorama News

നിർമ്മാതാവ് എന്ന നിലയിൽ രണ്ട് ദേശീയ അവാർഡുകളും നാല് കേരള സംസ്ഥാന അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും ആന്റണി പെരുമ്പാവൂർ കരസ്ഥമാക്കിയിട്ടുണ്ട്. ദൃശ്യം 2 പോലുള്ള സിനിമകളിൽ മുഴുനീള കഥാപാത്രമായും അഭിനയിച്ച ആന്റണി ഇപ്പോൾ ഒരു നടൻ എന്ന നിലയിൽ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗത്വം എടുത്തിരുന്നു. ആശിർവാദ് സിനിമാസിന്റെ ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡി റിലീസ് ആയിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മീന, കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്‌സ്, ജഗദീഷ്, സൗബിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ശ്രീജിത്ത് ബിബിൻ തിരിക്കഥ നിർവ്വഹിച്ച ചിത്രം ഒരു ഫാമി ലി ഡ്രാമയാണ്. ജൂലൈയിലാണ് ‘ബ്രോ ഡാഡി’ ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയിരുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹനാണ്.

Related posts