അന്‍സിബ ഹസന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത് ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയതോടെയാണ്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും എത്തിയിരുന്നു. സിബിഐ ഫൈവിലാണ് അവസാനമായി അൻസിബ അഭിനയിച്ചത്. മലയാളം ടിവി ഷോയിലെ ഒരു വിജയിയായിരുന്ന അന്‍സിബ ആദ്യമായി തമിഴിലാണ് നടിയായി എത്തിയത്.
ഇപ്പോഴിതാ ബിഗ് ബോസിലെ നാല് സീസണുകളിലും തനിക്ക് ക്ഷണം വന്നിരുന്നുവെന്ന് തുറന്ന് പറയുകയാണ് അന്‍സിബ ഹസന്‍. ആദ്യത്തെ സീസണ് മുതല്‍ നാലാം സീസണിലേക്ക് വരെ ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. പക്ഷെ അതില്‍ പങ്കെടുക്കണമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പതിവായി ചെയ്യാറുള്ളത്’ അന്‍സിബ ഹസന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബ മനസ് തുറന്നത്.
അന്‍സിബ ആദ്യം സ്വീകരിച്ചത് ഗീതിക എന്ന പേരായിരുന്നു. ദൃശ്യത്തിന് ശേഷം യഥാര്‍ത്ഥ പേരായ അന്‍സിബയിലേക്ക് തന്നെ തിരികെ എത്തി. കോഴിക്കോട് സ്വദേശിനിയാണ് താരം. ഹസന്‍ – റസിയ ദമ്പതികളുടെ മകളാണ്. ആഷിക്, അസീബ്, അഫ്സല്‍, അഫ്സാന എന്നിങ്ങനെ നാല് സഹോദരങ്ങളും അന്‍സിബക്കുണ്ട്. തുടക്കത്തില്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് സഹോദരനും അമ്മയും കാരണമാണെന്നും അന്‍സിബ മുമ്ബ് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി സിനിമ സിബിഐ 5 ദി ബ്രയിനാണ് അവസാനമായി റിലീസ് ചെയ്ത അന്‍സിബയുടെ സിനിമ.