നായികയാവണം എന്നൊക്കെയുള്ള നിര്‍ബന്ധമൊന്നും തനിക്കില്ലെന്ന് അൻസിബ!

അന്‍സിബ ഹസന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത് ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയതോടെയാണ്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും എത്തിയിരുന്നു. ഇപ്പോഴിതാ ബാലതാരം എന്നുള്ള തന്റെ ഇമേജ് മാറാന്‍ വര്‍ങ്ങളോളം വേണ്ടി വന്നു എന്ന് പറയുകയാണ് നടി. മമ്മൂട്ടി ചിത്രം സിബിഐ അഞ്ചാം ഭാഗത്തിലും നടി അഭിനയിക്കുന്നുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടി.

അന്‍സിബയുടെ വാക്കുകളുടെ പൂരം, ബാലതാരം ആണെന്നുള്ള തന്റെ ഇമേജ് മാറിയത് ദൃശ്യത്തിന്റെ രണ്ടാം ഭാഗം വന്നതോടെയാണ്. ആദ്യം ദൃശ്യത്തില്‍ അഭിനയിച്ചതിന് ശേഷം ഒത്തിരി ഓഫറുകള്‍ തനിക്ക് വന്നിരുന്നു. പക്ഷേ അവസാനം അവര്‍ കണ്‍ഫ്യൂഷനില്‍ ആവും. അന്‍സിബ എന്ന് പറയുമ്പോള്‍ ഒരു കൊച്ച് ആയിട്ടല്ലേ പ്രേക്ഷകരുടെ മനസിലുള്ളത്. അപ്പോള്‍ വലിയ ക്യാരക്ടറുകള്‍ കൊടുത്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. കുട്ടി ഇമേജില്‍ നിന്നും പുറത്ത് കടക്കാന്‍ ഏഴ് വര്‍ഷം തനിക്ക് വേണ്ടി വന്നു. ദൃശ്യം 2 ഇറങ്ങിയതോടെയാണ് അത്തരമൊരു മാറ്റം വരുന്നതും. അതിന് മുന്‍പ് എവിടെ പോയാലും പ്ലസ് ടു വില്‍ അല്ലേ പഠിക്കുന്നത് എന്നായിരുന്നു ചോദ്യം. അതൊക്കെ ഇപ്പോള്‍ മാറി. അല്ലെങ്കില്‍ കെജിഎഫോ, ആര്‍ആര്‍ആറോ പോലെ ദൃശ്യത്തിന് മുകളില്‍ വരുന്നൊരു സിനിമ ചെയ്യണമായിരുന്നു.

നായികയാവണം എന്നൊക്കെയുള്ള നിര്‍ബന്ധമൊന്നും തനിക്കില്ല. നല്ല സിനിമകളുടെ ഭാഗമാവുക, നല്ല റോളുകള്‍ കിട്ടുക എന്നതിനൊക്കെയാണ് പ്രധാന്യം കൊടുക്കുന്നത്. പഠിച്ച് കൊണ്ടിരിക്കുന്ന താന്‍ രണ്ട് വര്‍ഷം മുന്‍പാണ് സിനിമ സംവിധാനം ചെയ്യണമെന്ന് തീരുമാനിക്കുന്നത്. ചെറുപ്പം മുതല്‍ സംവിധാനം തനിക്കൊരു പാഷനാണ്. മൂന്ന് വര്‍ഷം അതിന് പിന്നാലെ പോവുകയും ചെയ്തു. ആ സമയത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. തിരക്കഥയും സ്വയം എഴുതിയത് ആയിരുന്നുവെന്നാണ് അന്‍സിബ പറയുന്നത്. അതിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ട് മുന്‍പാണ് കൊറോണ വരുന്നതും ലോക്ഡൗണ്‍ ആവുന്നതും. അതോടെ എല്ലാം മുങ്ങി. ഇനി അതൊന്ന് റീ സ്റ്റാര്‍ട്ട് ചെയ്യണം എന്നുണ്ട്. എപ്പോഴത്തേക്ക് അത് നടക്കും എന്നറിയില്ല.

Related posts