അന്‍സിബ ഹസന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത് ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയതോടെയാണ്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും എത്തിയിരുന്നു. സിബിഐ ഫൈവിലാണ് അവസാനമായി അൻസിബ അഭിനയിച്ചത്. മലയാളം ടിവി ഷോയിലെ ഒരു വിജയിയായിരുന്ന അന്‍സിബ ആദ്യമായി തമിഴിലാണ് നടിയായി എത്തിയത്.
അതേമസയം പണത്തിന് വേണ്ടി മാത്രം താൻ സിനിമ കൾ ചെയ്തിട്ടുണ്ടെന്നാണ് അൻസിബ പറയുന്നത്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമാണ് താരത്തിന് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തേണ്ടി വന്നത്. പണത്തിന് വേണ്ടി മാത്രം താൻ സിനിമകൾ ചെയ്തിട്ടുണ്ടെന്നാണ് അൻസിബ പറയുന്നത്. എന്തുകൊണ്ടാണ് ദൃശ്യത്തിന് ശേഷം അധികം സിനിമകൾ ചെയ്യാതെ പോയതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അൻസിബ. ദൃശ്യത്തിന് ശേഷം അധികം നല്ല ഓഫറുകൾ വന്നില്ല. വരുന്നതിൽ നിന്നും തിരഞ്ഞെടുക്കുകയായിരുന്നു. അതിൽ നിന്നും നല്ലത് തിരഞ്ഞെടുക്കാൻ അത്ര നല്ല പ്രൊജക്ടുകൾ ആയിരുന്നില്ലെന്നും അൻസിബ പറയുന്നു. അതേസമയം സാമ്പത്തിക നേട്ടത്തിനായി സിനിമകൾ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോൾ താൻ ഒരുപാട് ഫ്രസ്റ്റ്രേഡായെന്നും താരം പറയുന്നു. ഒരുപാട് ആഗ്രഹിച്ചിട്ടാണ് സിനിമയിലേക്ക് വന്നത്. എന്നാൽ ഞാൻ ഉദ്ദേശിച്ച സിനിമ അതല്ലെന്ന് മനസിലായെന്നാണ് അൻസിബ പറയുന്നത്.
അതോടെ വേറെ എന്തെങ്കിലും ജോലി ചെയ്തിട്ട് പണം ഉണ്ടാക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ചെന്നും താരം പറയുന്നു. പണം വേണം. പക്ഷെ സിനിമയിൽ അഭിനയിക്കുമ്പോൾ മാനസികമായ തൃപ്തി വേണമെന്നാണ് അൻസിബ പറയുന്നത്. അതുണ്ടാകണമെങ്കിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നും താരം പറയുന്നു. നല്ല കഥാപാത്രങ്ങൾ ചെയ്യണം, നല്ല സിനിമയുടെ ഭാഗമാകണം എന്നൊക്കെയാണ് ആഗ്രഹങ്ങൾ. അല്ലാതെ എന്റെ തല എന്റെ പോസ്റ്റർ എന്ന ആഗ്രഹം തനിക്കില്ലെന്നും അൻസിബ പറയുന്നു. ഇപ്പോൾ അതാണ് ചെയ്യുന്നതെന്നാണ് തന്റെ വിശ്വാസമെന്നും താരം പറയുന്നു.