ദൃശ്യം 2 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അൻസിബ ഹസൻ. ചിത്രത്തിൽ ജോർജ് കുട്ടിയുടെ മകൾ അഞ്ജു ജോർജ് എന്ന കഥാപാത്രമാണ് അന്സിബയുടേത്. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും ഒട്ടനവധി നിരൂപക പ്രശംസ നേടിക്കൊണ്ടിരിക്കുകയുമാണ് അന്സിബയുടെ അഞ്ജു ജോർജ് എന്ന കഥാപാത്രം. വരുൺ കൊലപാതകത്തെ തുടർന്ന് ഉണ്ടായ ട്രോമയും ഏഴു വർഷങ്ങൾ കൊണ്ട് കഥാപാത്രത്തിന് ഉണ്ടായ ഓരോ മാറ്റവും അതി മനോഹരമായി അവതരിപ്പിക്കാൻ അന്സിബക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് എല്ലാവരുടെയും അഭിപ്രായം. ദൃശ്യം രണ്ടിലെ വിശേഷങ്ങളെ പറ്റിയും കുറെ നാൾ സിനിമയിൽ നിന്ന് വിട്ടു നിന്നതിനെ പറ്റിയും ലാലേട്ടനെ കുറിച്ചും വാചാലയാവുകയാണ് അൻസിബ.
തൻ്റെ ഇപ്പോഴത്തെ സന്തോഷത്തിനു കാരണം ദൃശ്യം 2 ആണെന്ന് അൻസിബ പറയുന്നു. കുറെ വർഷങ്ങളായി ഞാൻ സിനിമ ചെയ്യാതെ ഇരിക്കുകയായിരുന്നു. നല്ല പ്രോജക്ടുകൾ ഒന്നും വരാത്തതിനാൽ ഇനി സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് ക്ഷണം വരുന്നത്. അത് വളരെ സന്തോഷം ഉണ്ടാക്കുന്ന ഒരു വാർത്ത ആയിരുന്നു. ജീവിതത്തിലെ വലിയ ഒരു ഭാഗ്യമാണ് ലാലേട്ടനോടൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുക എന്നത്. ഏഴുവർഷത്തിനു ശേഷം കഥ പറയുമ്പോൾ അഞ്ജു ജോർജ് എന്ന കഥാപാത്രത്തിന് ഫിസിക്കലിയും, മെന്റലിയും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രേക്ഷകരിലേക്ക് അത് എത്തിക്കാൻ പരാമാവധി ശ്രമിച്ചിട്ടുണ്ട് -ദൃശ്യം നിറയുകായായിരുന്നു അന്സിബയുടെ വാക്കുകളിൽ.
ലാലേട്ടനെ കുറിച്ച് പറയുമ്പോൾ 100 നാവാണ് അൻസിബക്ക്. പുതുമുഖമായ തന്നോട് ലാലേട്ടനെ പോലെ ഉള്ള ഒരു വലിയ നടൻ പെരുമാറുന്ന രീതികളും ഒരു കുടുംബം പോലെ സെറ്റിൽ ചിലവഴിച്ചതും എല്ലാം അൻസിബ പറയുന്നു. ലാലേട്ടനോടൊപ്പം നിൽക്കുമ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് വൈബ് ആണെന്നും അദ്ദേഹം ഡൗൺ ടു എർത്ത് ആണെന്നന്നും അൻസിബ കൂട്ടിച്ചേർക്കുന്നു. തമാശ പറഞ്ഞു എല്ലാവരെയും രസിപ്പിക്കാനും കൂടെ നിർത്താനും ലാലേട്ടൻ കാണിക്കുന്ന മിടുക്ക് മറ്റു പലരും പറഞ്ഞിട്ടുള്ളതാണ്.ലാലേട്ടൻ ഓരോ ദിവസവും സ്റ്റൈലിഷ് ആയാണ് സെറ്റിൽ എത്തുന്നത് അതുകൊണ്ടു തന്നെ അദ്ദേഹം വരുന്നതും നോക്കി നിൽക്കാറുണ്ടെന്നും അൻസിബ പറയുന്നുണ്ട്.