കൂടെവിടെ സീരിയലിൽ നിന്നും പിന്മാറിയോ? പ്രേക്ഷകരുടെ സ്വന്തം സൂര്യ പ്രതികരിക്കുന്നു!

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് കൂടെവിടെ. സിനിമയിൽ തിളങ്ങി നിന്നിരുന്ന കൃഷ്ണകുമാര്‍ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ പരമ്പര കൂടിയാണിത്. ഈ പരമ്പരയിലെ കഥ നടക്കുന്നത്‌ സൂര്യ എന്ന കഥാപാത്രത്തെ ചുറ്റി പറ്റിയാണ്. പ്രേക്ഷകർക്ക് മുമ്പിൽ സൂര്യയായി എത്തുന്നത് അന്‍ഷിതയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അന്‍ഷിത. താരം ആദ്യമായി ജനശ്രദ്ധ പിടിച്ചു പറ്റിയത് കബനി സീരിയലില്‍ രംഭ എന്ന കഥാപാത്രത്തിലൂടെയാണ്. അതിന് ശേഷമാണ് കൂടെവിടെ എന്ന പരമ്പരയില്‍ എത്തുന്നത്. ഈ പരമ്പരയിൽ സൂര്യയായി എത്തിയതോടെ ആരാധക പ്രീതി കൂടുകയും ചെയ്തു.

ഇതിനിടെയാണ് ഇനി മുതല്‍ സൂര്യ പരമ്പരയില്‍ എത്തില്ല എന്ന വാര്‍ത്തകള്‍ പുറത്തെത്തിയത്. ഇപ്പോള്‍ ഈ വാര്‍ത്തകളോട് പ്രകരിച്ചെത്തിയിരിക്കുകയാണ് നടി. ഇന്നലെയാണ് ഇങ്ങനെ ഒരു ന്യൂസ് ഞാന്‍ തന്നെ അറിയുന്നത്’, എന്ന് പറഞ്ഞുകൊണ്ടാണ് വ്യാജവാര്‍ത്തകളോട് താരം പ്രതികരിച്ചു തുടങ്ങിയത്. ‘തത്ക്കാലം കൂടെവിടെയില്‍ നിന്നും മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാന്‍ കഴിയാത്തതുകൊണ്ട് വീട്ടില്‍ ഇരിക്കുന്നു. അത്ര തന്നെ. എന്തായാലും ഫേക്ക് ന്യൂസ് ഇട്ടതിനു നന്ദി. നിങ്ങളുടെ സന്തോഷം ഇങ്ങനെ ഫേക്ക് കാര്യങ്ങള്‍ പറഞ്ഞുണ്ടാകുന്നതില്‍ ആണെങ്കില്‍ ആയിക്കോട്ടെ. സന്തോഷിക്കൂ.

Malayalam Serial Actress Anshitha Anji Unseen | | Serial Heroine Photos

‘ഈ ന്യൂസ് വന്നതിന് ശേഷം എനിക്കും കുറെ മെസേജ് വന്നു,. എല്ലാവരോടും സ്‌നേഹം മാത്രം. കൂട്ടുകാര്‍ക്ക് നന്ദി. നിങ്ങളുടെ സ്‌നേഹം ഇന്നലെ തൊട്ട് എനിക്ക് മെസേജ് ആയി വരുന്നുണ്ട്. എന്നെ സ്‌നേഹിക്കുന്ന എല്ലാവര്ക്കും ഒരുപാട് നന്ദി. എല്ലാവരോടും ഇഷ്ടം മാത്രം. നിങ്ങള്‍ക്ക് വേണ്ടിയാണ് ഇത് ഞാന്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഞാന്‍ ഇനിയും സൂര്യ ആയി കൂടെവിടെയില്‍ തുടരും’, എന്നും നടി വ്യക്തമാക്കി.

Related posts