‘എല്ലാ സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും എനിക്ക് ഉയരാനുളള അവസരങ്ങളാണ്’…കൂടെവിടെ യിലെ സൂര്യ പറയുകയാണ്

BY AISWARYA

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ പരമ്പരയാണ് ‘കൂടെവിടെ’. പ്രധാന കഥാപാത്രങ്ങളായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. ക്യാംപസ് പ്രണയവും കുടുംബബന്ധങ്ങളും ആവിഷ്‌കരിക്കുന്ന പരമ്പര കുടുംബപ്രേക്ഷര്‍ ഏറ്റെടുക്കുകയുണ്ടായി. ഋഷി, സൂര്യ ജോഡിയെ ‘ഋഷിയ’ എന്ന് ചുരുക്കിയാണ് ആരാധകര്‍ വിളിക്കുകയാണ്. ഇപ്പോഴിതാ അന്‍ഷിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന റീല്‍സ് വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകായണ്.

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ വീഡിയോയും ചിത്രങ്ങളുമാണ് താരം പങ്കിട്ടിരിക്കുന്നത്. ബ്ലാക്ക് ലോംങ് സ്‌കര്‍ട്ടും മോഡേണ്‍ ഷോര്‍ട് ബ്ലൗസുമാണ് അന്‍ഷിതയുടെ വേഷം. എല്ലാ നെഗറ്റീവ്‌സും (സമ്മര്‍ദ്ദം, വെല്ലുവിളികള്‍) എല്ലാം എനിക്ക് ഉയരാനുള്ള അവസരമാണ്, എന്നാണ് താരം വീഡിയോയോടൊപ്പം കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുലക്ഷം ഫോളോവേഴ്‌സായതിലുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്.

എല്ലാവരോടും എനിക്ക് ഒരുപാട് സ്‌നേഹവും നന്ദിയും മാത്രം. എന്റെ എല്ലാ സന്തോഷങ്ങളും എന്നോടൊപ്പം ഏറ്റെടുത്തു എനിക്ക് ഒരുപാടു സ്‌നേഹവും പിന്തുണയും തരുന്ന എല്ലാവരോടും ഒരുപാടു സന്തോഷവും സ്‌നേഹവും അറിക്കുന്നു, ഇനിയും എന്റെ ഈ യാത്രയില്‍ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം, അന്‍ിഷത കുറിച്ചിരിക്കുകയാണ്. ഭാവിയെ ഉത്കണ്ഠയോടെ ആശ്രയിക്കാതെ വര്‍ത്തമാനത്തെ ആസ്വദിക്കുന്നതാണ് യഥാര്‍ത്ഥ സന്തോഷമെന്നും അന്‍ഷിത ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.

 

 

Related posts