അനൂപ് മേനോന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തിരക്കഥാകൃത്തായും അദ്ദേഹം തിളങ്ങി. അനൂപ് മേനോന്റെ തുടക്കം ചാനലുകളില്‍ അവതാരക വേഷമിട്ടുകൊണ്ടായിരുന്നു. അഭിനയം ജീവിതത്തിനു തുടക്കം കുറിക്കുന്നത് സീരിയലുകളിലൂടെയാണ്. പിന്നീട് സിനിമയിലേക്കും താരം ചുവട് വച്ചു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടിയിരുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. നല്ലൊരു രാഷ്‌ട്രീയക്കാരനാണ് സുരേഷേട്ടൻ. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്‌ട്രീയക്കാരന്‍ ആയേനെ സുരേഷ് ഗോപി എന്ന് തുറന്നു പറയുകയാണ് അനൂപ് മേനോൻ .നമുക് അറിയാം ഒരു മനുഷ്യൻ എങ്ങനെ ഒക്കെ ആകണം എന്നതിന് പലർക്കും മാതൃക യാണ് സുരേഷ് ഗോപി മലയാളികൾക്ക് എന്ത് ആവശ്യം വന്നാലും ഓടിയെത്തുന്ന രാഷ്ട്രിയ നേതാവും സിനിമക്കാരനുമാണ് അദ്ദേഹം. കൂടാതെ അദ്ദേഹം നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളും എല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയോടൊപ്പം ഡോള്‍ഫിന്‍ എന്ന സിനിമയിൽ കൂടെ അഭിനയിച്ച നടൻ അനൂപ് മേനോനും അനുഭവം പങ്കുവയ്കുകയാണ് .
ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണ് സുരേഷേട്ടൻ.ഒരിക്കൽ തന്റെ ചിത്രം നിന്നുപോകുമെന്ന അവസ്ഥയുണ്ടായപ്പോൾ സാമ്പത്തികമായി തുണയായത് അദ്ദേഹമായിരുന്നു .‘ ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് പടം തീർക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യിൽ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണ് അദ്ദേഹം. നല്ലൊരു രാഷ്‌ട്രീയക്കാരനാണ് സുരേഷേട്ടൻ. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്‌ട്രീയക്കാരന്‍ ആയേനെ സുരേഷ് ഗോപി ‘ എന്നാണ് അനൂപ് മേനോൻ പറയുന്നത്.