ടിനി അത് തമാശ രൂപേണ പറഞ്ഞതാണെങ്കിലും അത് അതിനേക്കാളും വലിയ രീതിയിൽ കത്തിപ്പടർന്നു.! ബാലയെ അനുകരിക്കുന്ന ടിനി ടോമിന്റെ വീഡിയോയെ കുറിച്ച് അനൂപ് മേനോൻ പറയുന്നു!

അനൂപ് മേനോന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തിരക്കഥാകൃത്തായും അദ്ദേഹം തിളങ്ങി. അനൂപ് മേനോന്റെ തുടക്കം ചാനലുകളില്‍ അവതാരക വേഷമിട്ടുകൊണ്ടായിരുന്നു. അഭിനയം ജീവിതത്തിനു തുടക്കം കുറിക്കുന്നത് സീരിയലുകളിലൂടെയാണ്. പിന്നീട്‌ സിനിമയിലേക്കും താരം ചുവട് വച്ചു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടിയിരുന്നു.

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ നടൻ ബാലയുടെ ശബ്ദം അനുകരിക്കുന്ന ടിനി ടോമിന്റെ വീഡിയോയെയും ബാലയെയും കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോൻ. വരാൽ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖങ്ങളിലും വാർത്താസമ്മേളനത്തിലും ഈ ട്രോളിനെ കുറിച്ച് ചോദ്യമുയർന്നപ്പോഴാണ് അനൂപ് മേനോൻ തന്റെ അഭിപ്രായം പങ്കുവെച്ചത്. ആ ട്രോൾ കാണാത്ത ഒരു മലയാളി പോലുമുണ്ടാകില്ല. ആ ട്രോൾ ഒരു തമാശയാക്കി എടുക്കുമ്പോൾ കുഴപ്പമില്ല. പക്ഷെ അത് ബാലയെ ഹർട്ട് ചെയ്യുന്ന തരത്തിലാകരുത്. അത്രയേ ഉള്ളു.

ബാല വളരെ നല്ല ഒരു പാവം മനുഷ്യനാണ്. ഇന്നസെന്റായ ആളാണ്. അദ്ദേഹം തമിഴ്നാട്ടിൽ ജനിച്ചു വളർന്നയാളാണ്. സ്വഭാവികമായും മലയാളം സംസാരിക്കുന്നത് അങ്ങനെയായിരിക്കും. നമ്മൾ തമിഴ് സംസാരിക്കുമ്പോൾ കോമഡിയാക്കിയാൽ എങ്ങനെയുണ്ടാകും. അത് ചെയ്യരുത്. ടിനി അത് തമാശ രൂപേണ പറഞ്ഞതാണെങ്കിലും അത് അതിനേക്കാളും വലിയ രീതിയിൽ കത്തിപ്പടർന്നു. ബാല എന്നെയും ആ സിനിമക്ക് വിളിച്ചിരുന്നു. ബാല പറഞ്ഞതെല്ലാം സത്യമാണ്, കള്ളമല്ല. ബാല എന്നെയും രാജുവിനെയും വിളിച്ചിട്ടുണ്ട്. എന്നെ കാണാൻ വീട്ടിലും വന്നിരുന്നു. പക്ഷെ അന്ന് ആ പടം ചെയ്യാൻ പറ്റിയില്ല, അനൂപ് മേനോൻ പറഞ്ഞു.

Related posts