അനൂപ് മേനോന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തിരക്കഥാകൃത്തായും അദ്ദേഹം തിളങ്ങി. അനൂപ് മേനോന്റെ തുടക്കം ചാനലുകളില്‍ അവതാരക വേഷമിട്ടുകൊണ്ടായിരുന്നു. അഭിനയം ജീവിതത്തിനു തുടക്കം കുറിക്കുന്നത് സീരിയലുകളിലൂടെയാണ്. പിന്നീട് സിനിമയിലേക്കും താരം ചുവട് വച്ചു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടിയിരുന്നു. ഇപ്പോള്‍ താൻ തിരക്കഥ രചിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിനിടെ സംഭവിച്ച കാര്യം പറയുകയാണ് താരം ഇപ്പോൾ. ഒരു ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രത്തിന്റെ ഷൂട്ട് നിന്ന് പോയെന്നും സുരേഷ് ഗോപി തന്ന കാശ് കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചതെന്നും അനൂപ് മേനോന്‍ പറയുന്നു.
ആദ്യമെഴുതിയ തിരക്കഥയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പൈസ ഇല്ലാത്തതുകൊണ്ട് മാറ്റി ഷൂട്ട് ചെയ്ത സിനിമയാണ് ഡോള്‍ഫിന്‍സ്. ഡോള്‍ഫിന്‍സില്‍ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ ക്ളൈമാക്സാണ്. കല്പന ചേച്ചിയും സുരേഷേട്ടനും ഇരുന്ന് മസാല ദേശ കഴിക്കുന്ന സീനും, സെക്രട്ടേറിയേറ്റിന്റെ അടുത്തുകൂടിയുള്ള നടത്തവും, ഇത് രണ്ടും മാത്രമേ ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേയിലുള്ളൂ.
40 തോളം സീനുകള്‍ മാറ്റിവെച്ചിട്ടാണ് അത് ഷൂട്ട് ചെയ്തത്. അതിന് കാരണം സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു പോയിന്റ് കഴിഞ്ഞ് ഇത് മുന്നോട്ട് പോയില്ല. സുരേഷ് ഗോപി കാശ് തന്നിട്ടാണ് ഒരു ഘട്ടത്തില്‍ നിന്നു പോയ ആ സിനിമ മുന്നോട്ട് പോയത്. ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന്‍ കാശ് തന്നത്. നീ ഈ പടം തീര്‍ക്കണം. എനിക്ക് അത്രയും ഇഷ്ടപ്പെട്ട സിനിമയാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് ഡോള്‍ഫിന്‍സ് തീര്‍ത്തത്, അനൂപ് മേനോന്‍ പറഞ്ഞു.