ഏഷ്യാനെറ്റിൽ സൂപ്പർ സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ ആണ് ബിഗ് ബോസ് സീസൺ മൂന്ന്. അനൂപ് കൃഷ്ണൻ ഈ ഷോയിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു. ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറിയ അനൂപ് ഫിസിക്കൽ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഏറെ ആരാധകർ ഉള്ള ഈ ഷോ കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ 95-ാം ദിവസം അവസാനിപ്പിക്കേണ്ടി വന്നു. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാർഥികളിൽ ഒരാൾ അനൂപിന് ഗെയിമിൽ മികച്ച സ്‌കോറും ഉണ്ടായിരുന്നു.
അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്, ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും താരം തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. എന്നാൽ സൈബറിടത്തിൽ ചിലർ ശ്രദ്ധിച്ചത് മറ്റ് കാര്യങ്ങളാണ്. അനൂപിനേക്കാൾ വണ്ണമുണ്ട് പങ്കാളിയായ ഡോ. ഐശ്വര്യക്കെന്ന് അവർ കണ്ടെത്തി. അത് മാത്രമല്ല, പ്രായക്കൂടുതൽ തോന്നുന്നെന്നും അനൂപിന് ഐശ്വര്യ മാച്ചല്ലെന്നും അവരിൽ ചിലർ വിധിയെഴുതി. മറ്റ് ചിലർക്ക് അറിയേണ്ടത് കല്യാംണം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുന്നുണ്ടോയെന്നായിരുന്നു.
എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി അനൂപ് രംഗത്തെത്തിയിരിക്കുകയാണ്.’ഞങ്ങൾ പരസ്പരം സ്‌നേഹിക്കുന്നു,ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല’.
സീരിയലിന് ഇടവേള നൽകി അനൂപ് ബിഗ് ബോസ് ഷോയിലേക്ക് പോവുകയായിരുന്നു. തന്റെ പ്രണയിനിയെക്കുറിച്ച് അനൂപ് ബിഗ് ബോസ് ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ഇഷ എന്നു വിളിക്കുന്ന ഡോക്ടർ ഐശ്വര്യ നായരാണ് അനൂപിന്റെ പ്രണയിനി.ബിഗ് ബോസിന്റെ ഷൂട്ട് പൂർത്തിയായ സാഹചര്യത്തിൽ അനൂപ് സീരിയലിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഇനി സീതാകല്യാണത്തിലേക്ക് എത്താൻ സാധ്യതയില്ലെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു.