മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായി താരം എത്തിയിരുന്നു. ഫിസിക്കൽ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്‌കോർ നേടി മുന്നേറുകയായിരുന്നു അനൂപ്.
ബിഗ്‌ബോസില്‍ നിന്നും പുറത്തെത്തിയ ശേഷം അനൂപ് തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തിയിരുന്നു. ഐശ്വര്യ നായര്‍ എന്നാണ് ഇഷയുടെ യഥാര്‍ത്ഥ പേര്. ഡോക്ടറാണ് താരപത്‌നി. ജൂണിലാണ് അനൂപിന്റെയും ഇഷയുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ വിവാഹ തീയ്യതി അന്ന് പരസ്യപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം അനൂപ് പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയിലൂടെയാണ് വിവാഹ തീയതി പുറത്തറിയുന്നത്.
അനൂപിന്റെ വിവാഹ വിശേഷങ്ങൾ ആണ് പുറത്ത് വരുന്നത്. പുലര്‍ച്ചെയായിരുന്നു അനൂപ് ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയുടെയും വിവാഹം നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് പുലര്‍ച്ചെ വിവാഹം നടത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വളരെ വ്യത്യ്‌സ്തമായ വിവാഹമായിരുന്നു അനൂപിന്റേത്. ലളിതമായി നടന്ന ചടങ്ങില്‍ വളരെ വേണ്ടപ്പെട്ടവര്‍ മാത്രമാണ് പങ്കെടുത്തത്. ലോക്ക്ഡൗണ്‍ ആയതിനില്‍ പുലര്‍ച്ചെ തന്നെ അനൂപും ഐശ്വര്യയും ക്ഷേത്രത്തിലെത്തി. വൈകാതെ അനൂപ് ഐശ്വര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. വിവാഹ ശേഷം ഇഷയെ കൂട്ടി അനുപ് സ്വയം ഡ്രൈവ് ചെയ്ത് പോവുകയും ചെയ്തു.