ഞാൻ ഒരു പുണ്യാളൻ ആണെന്നും പറയുന്നില്ല. നമ്മുടെ വളരെ സ്വകാര്യമായ ഇടത്തിലേക്ക് ആരെങ്കിലും കടന്നുകയറിയാൽ നമുക്ക് പ്രതികരിക്കേണ്ടിവരും! അനൂപ് കൃഷ്ണൻ പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായി താരം എത്തിയിരുന്നു. ഫിസിക്കൽ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്‌കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാർഥികളിൽ ഒരാൾ അനൂപായിരുന്നു.

Bigg Boss star Anoop Krishnan shares romantic photos with his fiance  |പ്രിയതമയ്‌ക്കൊപ്പമുള്ള പ്രണയനിമിഷങ്ങൾ പങ്ക് വെച്ച് നടൻ Anoop Krishnan;  ചിത്രങ്ങൾ കാണാം| News in Malayalam

അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്, ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും താരം തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ബിഗ് ബോസിൽ എത്തിയ ശേഷം സ്റ്റാർട്ട് മ്യൂസിക്ക് അവതാരകനായും എത്തിയിരുന്ന അനൂപിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരി 23നാണ് വിവാഹം, ഇപ്പോളിതാ ബോഡി ഷെയിമിം​ഗുകളെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ, തങ്ങളുടെ എൻഗേജ്‌മെന്റിന്റെ ചിത്രം കണ്ടിട്ട് ഒരുപാട് നല്ലതും ചീത്തയുമായ കമന്റുകൾ വന്നിരുന്നു. ഐശ്വര്യയെ ബോഡി ഷെയിമിങ് ചെയ്യുന്ന തരത്തിലുള്ളവയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല.

Seetha Kalyanam: Anoop Krishnan shares a glimpse of his engagement  ceremony; watch - Times of India

ഞാൻ ഒരു പുണ്യാളൻ ആണെന്നും പറയുന്നില്ല. പക്ഷേ മറ്റുള്ളവരെ ഉപദ്രവിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറില്ല എന്നും എനിക്ക് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ടായാൽ അവിടെനിന്ന് മാറിപ്പോവുകയാണ് പതിവ്. താൻ മറ്റുള്ളവരെ നോവിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. പക്ഷെ നമ്മുടെ വളരെ സ്വകാര്യമായ ഇടത്തിലേക്ക് ആരെങ്കിലും കടന്നുകയറിയാൽ നമുക്ക് പ്രതികരിക്കേണ്ടിവരും. അത് ഏതൊരു ജീവിയും ചെയ്യുന്നതാണെന്നും അതാണ് അന്ന് ഞാനും ചെയ്തത്. പ്രതികരിക്കണം എന്നുള്ളതുകൊണ്ട് എന്റെ രീതിയിൽ മാന്യമായ മറുപടി നൽകുകയാണ് താൻ ചെയ്ത്ത്. ‘ഞങ്ങൾ പരസ്പരം സ്‌നേഹിക്കുന്നു. കൂടുതലായി ഒന്നും പറയാനില്ല’ എന്നായിരുന്നു തന്റെ പ്രതികരണം എന്ന് അനൂപ് പറയുന്നു. അതേസമയം ഐശ്വര്യയ്ക്ക് ബോഡി ഷെയിമിങ് കമന്റുകൾ കേട്ട് പരിചയം ഉണ്ടെന്നും കേരള സമൂഹം ഇങ്ങനെയൊക്കെയല്ലേ പെരുമാറുക എന്നും അനൂപ് പറയുന്നു.

 

Related posts