ഹൃദയത്തിലെ മായ ആകാനുള്ള കാരണം കണ്ണുകൾ! അന്നു ആന്റണി പറയുന്നു!

ഈ വര്‍ഷം ഇറങ്ങിയതിൽ വച്ച് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹന്‍ലാല്‍ നായകനായി പുറത്ത് വന്ന ചിത്രം വൻവിജയമായിരുന്നു. ഒടിടിയില്‍ ചിത്രം റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ചിത്രത്തിലെ മായ എന്ന കഥാപാത്രമാണ്. മായയായി ഹൃദയത്തില്‍ അഭിനയിച്ചത് നടി അന്നു ആന്റണി ആയിരുന്നു. മലയാള സിനിമയുടെ ഭാഗമായതിനെ കുറിച്ചും ഹൃദയത്തില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോള്‍ അന്നു ആന്റണി.

ഇപ്പോള്‍ വിനീതിനും പ്രണവിനുമൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് അന്നു ആന്റണി . സ്വാസിക അവതരിപ്പിക്കുന്ന പരിപാടിയായ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു വിശേഷങ്ങള്‍ താരം പങ്കിട്ടത്. ആനന്ദത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ഹൃദയത്തിലേത്. എന്ത് കണ്ടാണ് എന്നെ ഹൃദയത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് ഞാനും വിനീതേട്ടനോട് ചോദിച്ചിരുന്നുവെന്ന് നടിപറയുന്നു. മായ കുറച്ച് സങ്കടമുള്ള കഥാപാത്രമാണ്, എന്റെ കണ്ണും കുറച്ച് സങ്കടം നിറഞ്ഞതാണ്, അതാണ് ആകര്‍ഷിച്ചതെന്നായിരുന്നു വിനീതേട്ടന്‍ പറഞ്ഞതെന്നായിരുന്നു അന്നു പറഞ്ഞു.

2019 ല്‍ ആണ് ഹൃദയത്തില്‍ വേഷമുണ്ടെന്ന് പറഞ്ഞ് വിനീതേട്ടന്‍ വിളിക്കുന്നത്. എല്ലാവര്‍ക്കും ഒരുപാടിഷ്ടമുള്ള സംവിധായകന്‍ സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് വിളിച്ചപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. തുടക്കത്തില്‍ പ്രണവാണ് നായകന്‍ എന്ന് അറിയാതെയാണ് അഭിനയിക്കാന്‍ പോയത്. പ്രണവുമായി ഒരുമിച്ച് അഭിനയിക്കാന്‍ സുഖമാണ്. പ്രണവ് താരപുത്രനാണ് എന്ന തോന്നല്‍ നമുക്ക് ഉണ്ടാവുകയേ ഇല്ല. എന്റെ സ്വഭാവവുമായി ചേര്‍ന്ന് നില്‍ക്കുന്നത് മായയുടെ കഥാപാത്രമാണ്. സൂചി മോളുടെ സംസാര രീതി മാത്രമെ ഞാനുമായി സാമ്യമുള്ളൂ. ബാക്കി എല്ലാത്തിലും ഞാന്‍ ഒരു മായയാണ്. അഭിനയത്തില്‍ എത്തിയിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ അധ്യാപനത്തിലേക്ക് പോകുമായിരുന്നു. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇനി വരാനുള്ളത് മെയ്ഡ് ഇന്‍ കാരവാന്‍ എന്ന സിനിമയാണ് എന്നും താരം മുൻപ് പറഞ്ഞിരുന്നു.

 

 

Related posts