BY AISWARYA
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായി അന്ന ബെനിനെ തെരെഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. കപ്പേള എന്ന ചിത്രത്തിലെ ജെസിയായിട്ടായിരുന്നു അന്ന പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് എത്തിയത്. മധു സി. നാരായണ്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോള്‍ ആയിട്ടാണ് അന്ന ആദ്യമായി
വെളളിത്തിരയിലെത്തുന്നത്.
ഇപ്പോള്‍ അവാര്‍ഡ് കിട്ടിയ സന്തോഷം പങ്കുവെക്കുകയാണ് അന്ന ബെന്‍.’സെറ്റില്‍ അച്ഛനും അമ്മയും എല്ലാവരും ഉണ്ട്. അവരൊക്കെ ആഘോഷത്തിലാണ്. കപ്പേള എന്നത് ചെറിയൊരു സിനിമയായിരുന്നു.മുസ്തുക്കായുടെ ആദ്യത്തെ പടമാണ്. നമ്മള്‍ നല്ലൊരു ടീം ഉണ്ടായിരുന്നു കൂടെ. ഒരുപാട് സന്തോഷത്തോടെ ചെയ്ത സിനിമയായിരുന്നു.
ജെസി എന്നില്‍ നിന്നും ഒരുപാട് വ്യത്യസ്തമായൊരു ക്യാരക്ടറാണ്. അപ്പോ അത് ചെയ്യാന്‍ എന്നെ സഹായിച്ചത് തിരക്കഥാകൃത്തും സംവിധാകയകനുമാണ്. അതില്‍ അവരോട് ഒരുപാട് നന്ദിയും കടപ്പാടുമുണ്ട്. ഭയങ്കര സ്‌പെഷ്യലാണ്, അങ്ങനെയൊരു ക്യാരക്ടറിന് സംസ്ഥാന അവാര്‍ഡ് കിട്ടുക എന്നത്’.
മലയാളത്തില്‍ ആകെ അഞ്ചു ചിത്രങ്ങളിലെ അന്ന അഭിനയിച്ചിട്ടുളളൂ. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, സാറാസ്, നാരദന്‍,കപ്പേള എന്നിവയായിരുന്നു അത്.വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുളളൂവെങ്കിലും സൈമ അവാര്‍ഡ്്,ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, വനിതാ ഫിലിം അവാര്‍ഡ്,സിനി അവാര്‍ഡ് എന്നിവയും നേടാനായി.കൂടാതെ ഹെലനിലെ അഭിനയത്തിന് അന്നയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.