ഞാൻ ആ സംഭവത്തിൽ പേടിച്ചു പോയി. ഇനിയൊരാൾക്ക് ഇങ്ങനെ ഒരനുഭവം വരരുത്! പൂട്ടിയിടൽ പ്രശ്നത്തിൽ പ്രതികരിച്ച് ലിച്ചി!

അന്ന രേഷ്മ രാജന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ലിജോ ജോസ് പല്ലിശേരിയാണ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ താരത്തെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഇപ്പോഴിതാ സ്വിം കാർഡ് എടുക്കാൻ ചെന്നപ്പോൾ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാർ പൂട്ടിയിട്ട സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. പുതിയ സിം കാർഡ് എടുക്കാനെത്തിയ താരവും സ്ഥാപനത്തിലെ ജീവനക്കാരും തമ്മിൽ തർക്കത്തിലാകുകയും തുടർന്ന് താരത്തെ പൂട്ടിയിടുകായായിരുന്നു.
ജീവനക്കാർ മാപ്പ് പറഞ്ഞതോടെ വിഷയം ഒത്തുതീർപ്പാക്കിയെന്നും എന്നാൽ താൻ പേടിച്ച് പോയെന്നും ഇനിയാർക്കും ഇങ്ങനെ ഒരനുഭവം വരരുതെന്നും നടി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു

വാക്കുകളിങ്ങനെ, ഷോറൂമിൽ സിമ്മിന്റെ പോർട്ടിങ്ങിനായി പോയതാണ്. വളരെ മോശമായിട്ടാണ് പെരുമാറിയത്. ഞാൻ പേടിച്ച് പോയി. ഇരുന്ന് കരയുകയായിരുന്നു. അച്ഛന്റെ സ്ഥാനത്ത് ചെറുപ്പം മുതൽ കണ്ട ആളുകളെയാണ് അപ്പോൾ വിളിച്ചത്. അച്ഛൻ രാഷ്ട്രീയക്കാരനാണ്. അതുകൊണ്ടാണ് ഇവരെ വിളിച്ചത്. ഞാൻ മാസ്ക് ഒക്കെ ഇട്ട് ഷാളൊക്കെ ഇട്ട് സാധാരണ കുട്ടിയായിട്ടാണ് പോയത്. ഷട്ടർ ഒക്കെ ഇട്ട് പൂട്ടിയത് വിഷമമായി.

അവർ വന്ന് മാപ്പ് പറഞ്ഞു. 25 വയസ്സുള്ള ഒരാളായിരുന്നു. പ്രശ്നമാക്കേണ്ട എന്ന് കരുതി ഒത്തുതീർപ്പാക്കി. പക്ഷേ ഇനിയൊരാൾക്ക് ഇങ്ങനെ ഒരനുഭവം വരരുത്. അമ്മയിടെ സിം ശരിയാക്കാനാണ് പോയത്. അപ്പോൾ ഐഡി കാർഡ് വേണമെന്ന് പറഞ്ഞു. കാർഡ് എടുത്തിരുന്നില്ല. അതിന്റെ പേരിൽ തർക്കമായി. ഞാൻ മാനേജറുടെ ഫോട്ടോ എടുത്തു. അതവർക്ക് ഇഷ്ടമായില്ല. ഷട്ടർ അടച്ചു. ഇതായിരുന്നു പ്രശ്നം

Related posts