ഭക്ഷണം നിയന്ത്രിച്ചും, ഷട്ടിൽ കളിച്ചും കിടിലൻ മേക്കോവറിൽ അന്ന രാജൻ

Anna.make-over

മലയാള സിനിമാ പ്രേഷകരുടെ പ്രിയതാരം അന്ന രാജൻ തമിഴ് സംസാരിക്കാൻ ഒരുങ്ങുന്നു . മെയ്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ച താരം ഇനി തമിഴ് സിനിമയിലും തിളങ്ങും. ഒരു ചിത്രത്തിന്റെ പൈലറ്റ് ഷൂട്ടിങ് പൂർത്തിയായി. കോട്ടയത്തും പുതുച്ചേരിയിലുമായിരുന്നു ഷൂട്ടിങ്. പുതിയ ചിത്രങ്ങളെക്കുറിച്ചും  പുതുച്ചേരിയിൽ നടത്തിയ തന്റെ മെയ്ക്ക് ഓവർ ഫോട്ടോ ഷൂട്ടിനെക്കുറിച്ചും അന്ന രാജൻ പറയുന്നു .

ann.new
ann.new

നാലു ചിത്രങ്ങളാണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത്. കഴി‍‍ഞ്ഞ വർഷം വെറുതേയിരുന്നു. അവസാനം തിയറ്ററിലെത്തിയ ചിത്രം ‘അയ്യപ്പനും കോശി’യുമായിരുന്നു. അതുകൊണ്ടു തന്നെ ഈ വർഷം പ്രതീക്ഷകളുടേതു കൂടിയാണ്. തിയറ്ററുകൾ തുറന്നതു ശുഭപ്രതീക്ഷയാണ്. തിയറ്റുറുകളിൽ പോയി സിനിമ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സിനിമാറ്റിക് അനുഭവം മുഴുവനായി ലഭ്യമാകണമെങ്കിൽ തിയറ്ററിൽ തന്നെ പോയി സിനിമ കാണണമെന്നാണ് എന്റെ അഭിപ്രായം. ലോക്​ഡൗൺ സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്തിരുന്നു. അന്നു വേറെ നിവൃത്തിയില്ലായിരുന്നു.

ann rajan.image

Related posts