എന്നെ പ്രണയിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു! പ്രേക്ഷകരുടെ പ്രിയപ്പെട്ട അന്ന ചാക്കോ പറയുന്നു!

അന്ന ചാക്കോ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സ്റ്റാര്‍ മാജിക് ഷോയില്‍ എത്തിയതിന് ശേഷമാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ജീവിതത്തില്‍ ശക്തമായ ഒരു പ്രണയവും പ്രണയ പരാജയവും ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടി. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി മനസ് തുറന്നത്.

പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന സീരിയസ് റിലേഷന്‍ഷിപ്പിനെ കുറിച്ച് അന്ന വെളിപ്പെടുത്തിയത്. എന്നും സിനിമയോട് താല്‍പര്യമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് അസോസിയേറ്റായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ആളുമായി ഞാന്‍ പ്രണയത്തിലായി. എറണാകുളത്ത് വച്ചാണ് അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും എന്നാണ് അന്ന പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അന്ന സൂചിപ്പിച്ചു. പുള്ളി ഇപ്പോള്‍ എവിടെയാണെന്ന് പോലും എനിക്ക് അറിയില്ല. എന്ത് ചെയ്താലും ഞാന്‍ എന്റെ അമ്മയോട് പറയും. ഈ ബന്ധത്തെ കുറിച്ചും അമ്മയോട് പറഞ്ഞിരുന്നു. പക്ഷെ ബ്രേക്കപ്പ് ആയതിനെ പറ്റിയോ അതിന് ശേഷം ഞാന്‍ അനുഭവിച്ച പ്രശ്‌നങ്ങളും അമ്മയോട് പറഞ്ഞിരുന്നില്ല. വീട്ടില്‍ നിന്ന് എതിര്‍പ്പ് ഉണ്ടെങ്കിലും അയാളോടൊപ്പം ജീവിക്കണം എന്നായിരുന്നു എന്റെ തീരുമാനം.

എന്നെ പ്രണയിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു. പക്ഷെ അത് ബ്രേക്കപ്പായി. എന്ത് കാരണം കൊണ്ടാണെങ്കിലും അയാളെ പിരിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് നമുക്ക് അതൊക്കെ മറന്ന് വീണ്ടും പാച്ചപ്പ് ആവാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ ബന്ധം മുന്നോട്ട് പോയി. അതിനിടയിലും അയാള്‍ വേറെരൊളെ പ്രണയിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെടുകയും വേര്‍പിരിയാന്‍ തീരുമാനിക്കുകമായിരുന്നു. ആ ബ്രേക്കപ്പില്‍ നിന്നും കരകയറാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നെന്നാണ് അന്ന പറഞ്ഞത്. അതിന് ശേഷം കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അതോടെ അതൊക്കെ ഓവര്‍കം ചെയ്യാനും ശീലിച്ചു. പക്ഷെ ഇപ്പോഴും ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം, കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പ്രണയിച്ചേ കെട്ടു.

Related posts