കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോൾ എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബേബി ബോബി പ്രണയമായിരുന്നു ചിത്രത്തിന്റെ തന്നെ ജീവൻ. ബേബി മോളായി എത്തിയ അന്ന ബെൻ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. ഹെലൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുവാൻ സാധിച്ചു എന്ന് വേണം പറയാൻ.
ടോവിനോ തോമസ് നായകനായി ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ നാരദൻ ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന അന്ന ബെൻ ചിത്രം. സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരാണ് അന്നയ്ക്കുള്ളത്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫോളോവേഴ്‌സിന് തന്നോട് ചോദ്യം ചോദിക്കാനുള്ള അവസരം അന്ന നല്‍കിയിരുന്നു.
ഒരാള്‍ അന്നയോട് ചോദിച്ച ചോദ്യവും അതിന് അന്ന നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നസ്രിയയില്‍ നിന്ന് ഒരു കാര്യം മോഷ്ടിക്കാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും അതെന്നാണ് ഒരാള്‍ ചോദിച്ചത്. അതിന്, ഒന്നും മോഷ്ടിക്കില്ല, എന്നാല്‍ ചുമ്മാ ഇരുന്ന് വര്‍ത്തമാനം പറയാന്‍ ആഗ്രഹിക്കുന്നു, കാരണം അവര്‍ ഒരു സ്റ്റാറാണ്’എന്നായിരുന്നു അന്നയുടെ മറുപടി. അന്ന ബെന്നിന്റെ മറുപടി ഇഷ്ടപ്പെട്ട നസ്രിയയും അത് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.