കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോൾ എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബേബി ബോബി പ്രണയമായിരുന്നു ചിത്രത്തിന്റെ തന്നെ ജീവൻ. ബേബി മോളായി എത്തിയ അന്ന ബെൻ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. ഹെലൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുവാൻ സാധിച്ചു എന്ന് വേണം പറയാൻ. ഇപ്പോഴിതാ അന്ന ബെന്നിന് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് അന്ന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മണമില്ലാത്തതൊഴിച്ചാല്‍ മറ്റെല്ലാ ലക്ഷങ്ങളും തനിക്ക് ഉണ്ടെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് രോഗം പരിശോധിക്കണമെന്നും താരം ആവശ്യപ്പെട്ടിരിക്കുകയാണ്.
‘കൊവിഡ് പോസ്റ്റീവായി. മണം ലഭിക്കാത്തതൊഴിച്ചാൽ മറ്റെല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്. ഇപ്പോള്‍ ഹോം ക്വാറന്‍റൈനിലാണെന്നും സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ദയവായി പരിശോധിക്കണമെന്നും സുരക്ഷിതരാണെന്നും പ്രതീക്ഷിക്കുന്നുവെന്നും അന്ന ബെന്‍ കുറിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സിനിമാതാരങ്ങള്‍ക്കുള്‍പ്പെടെ കൊവിഡ് പോസിറ്റീവായിട്ടുണ്ട് സുരേഷ് ഗോപിക്കും മമ്മൂട്ടിക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താരങ്ങള്‍ തന്നെയാണ് തങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്. സാറാസ് ആണ് അന്നയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.