തേപ്പ് കിട്ടിയിട്ടുണ്ട്, കൊടുത്തിട്ടുണ്ട്! മനസ്സ് തുറന്ന് അന്ന ബെൻ!

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയ താരമാണ്‌ അന്ന ബെൻ. പ്രശസ്ത തിരക്കഥകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ഹെലെൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലും മിന്നും പ്രകടനം കാഴ്ച വെച്ചു. ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരമിപ്പോൾ.

അന്ന ബെന്നിന്റെ വാക്കുകൾ ഇങ്ങനെ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന ടാഗ് എവിടേയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സ്‌കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു അന്നയുടെ മറുപടി. പക്ഷേ പഠിച്ചില്ലെങ്കിൽ ഒരു പേരും ഉപയോഗിച്ചിട്ട് കാര്യമില്ലെന്നും താരം പറയുന്നു. ബെന്നിയുടെ മകളെന്ന ഐഡന്റിന്റി സിനിമാ മേഖലയിൽ ഉപകാരപ്പെട്ടോ എന്ന ചോദ്യത്തിന് അച്ഛനോടുള്ള ആളുകളുടെ സ്‌നേഹം തന്നിലേക്ക് പകർന്നു വരാറുണ്ടെന്നായിരുന്നു അന്നയുടെ മറുപടി.

‘അച്ഛന് സിനിമയിൽ ഇത്രയും വർഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകൾക്കുള്ള ബഹുമാനം, സ്‌നേഹം ഇതൊക്കെ എന്നിലേക്ക് വരുന്നുണ്ട്. അത് ഗുണം ചെയ്യുന്ന കാര്യമാണ്. സെറ്റിലേക്കൊക്കെ ചെല്ലുമ്പോൾ അവിടെയുള്ള കൺട്രോളറായാലും പ്രൊഡക്ഷനിൽ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വർക്ക് ചെയ്തവരായിരിക്കും. ചെറുപ്പത്തിൽ അവർ എന്നേയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെ അവർ അവരുടെ മകളായും അടുത്ത ആളായുമാണ് കാണുന്നത്,” അന്നെ ബെൻ പറയുന്നു.


തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അന്ന പറഞ്ഞത്. ‘തേപ്പ്’ കൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു. അന്നയെ കുറിച്ച് കേട്ട് ചിരിച്ച ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിന് ഗോസിപ്പായൊന്നും കേട്ടിട്ടില്ലെന്നും ട്രോളുകൾ പലതും വന്നിട്ടുണ്ടെന്നും അന്ന പറയുന്നു.

Related posts