ഞാൻ ഇപ്പോഴും അവരെക്കുറിച്ച് ചിന്തിക്കാറുണ്ട്! തന്റെ പ്രിയപ്പെട്ടവരേ കുറിച്ച് ആൻ അഗസ്റ്റിൻ!

ലാൽജോസ് ഒരുക്കിയ എൽസമ്മ എന്ന ആൺകുട്ടിയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ആൻ അഗസ്റ്റിൻ. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി ആൻ അഗസ്റ്റിൻ മാറിയിരുന്നു. നടൻ അഗസ്റ്റിന്റെ മകളാണ് ആൻ. സിനിമാറ്റോഗ്രഫർ ജോമോൻ ടി ജോണുമായി വിവാഹം ചെയ്ത ശേഷം അഭിനയത്തിൽ നിന്ന് താരം വിട്ടു നിൽക്കുകയുമായിരുന്നു. ശേഷം ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അടുത്തിടെ ഇരുവരും പിരിയുകയാണെന്ന വാർത്തയും പുറത്തെത്തി. ഇപ്പോൾ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തുകയാണ് ആൻ.

ഇപ്പോളിതാ എൽസമ്മ എന്ന ആൺകുട്ടിയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുകയാണ് താരം. 2010 ൽ, ഈ സമയത്തായിരുന്നു ഞാൻ എൽസമ്മയെ കണ്ടുമുട്ടിയതും തുടർന്ന് ഒരു മാസത്തിലേറെ അവളായി മാറിയതും. ഞാൻ ഇപ്പോഴും എൽസമ്മയെയും പാലുണ്ണിയെയും കുറിച്ച് ചിന്തിക്കാറുണ്ട്. അവർ ഒരുമിച്ചാണെന്നും അവരുടേതായ ചെറിയ സ്ഥലത്ത് വളരെ സന്തോഷത്തോടെ താമസിക്കുന്നതായും എനിക്ക് ഉറപ്പുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷം അവളുടെ ഒരു ഭാഗം ഇപ്പോഴും എന്നിൽ അവശേഷിക്കുന്നുണ്ട്. എന്നെ നന്നായി ആഗ്രഹിക്കുകയും എനിക്ക് വളരെയധികം സ്‌നേഹവും പിന്തുണയും നൽകുകയും ചെയ്ത നിങ്ങൾ എല്ലാവരും അത് തുടരുമല്ലോ. ഞാൻ നിങ്ങളോട് എല്ലാം കടപ്പെട്ടിരിക്കുന്നു. സിനിമയും എന്റെ ഭാഗമാകും. തന്നേക്കാൾ സിനിമയെ സ്‌നേഹിച്ച അച്ചനെപ്പോലെ എന്നാണ് ആൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

2017ൽ റിലീസായ ദുൽഖർ ചിത്രം സോളോയിലാണ് ആൻഅഗസ്റ്റിൻ ഒടുവിൽ അഭിനയിച്ചത്. അർജുനൻ സാക്ഷി, ത്രീ കിംഗ്‌സ്, ഓർഡിനറി, വാദ്ധ്യാർ, ഫ്രൈഡേ, പോപ്പിൻസ്, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല, സിം എന്നീ സിനിമകളിലും ആൻ അഭിനയിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.

 

View this post on Instagram

 

A post shared by Ann (@annaugustiine)

Related posts