താൻ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണെന്ന് പറഞ്ഞ് ആൻ അഗസ്റ്റിൻ!

ആന്‍ അഗസ്റ്റിന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. താരം അഭിനയരംഗത്ത് അരങ്ങേറിയത് എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം എത്തിയത്. മലയാളസിനിമാരംഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്.

ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് താരം അറിയിക്കുന്നത്. താൻ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ് എന്ന അറിയിപ്പ് ആണ് താരം നടത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി തന്നെയാണ് താരം ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒപ്പം നിന്നവർക്ക് എല്ലാം നന്ദി എന്നും താരം കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ഒരു സിനിമ നിർമാതാവ് ആയിട്ടുള്ള പുതിയ ജീവിതത്തിലേക്ക് ആണ് ആൻ അഗസ്റ്റിൻ കടന്നിരിക്കുന്നത്. എന്നാൽ മലയാളസിനിമയിൽ അല്ല മറിച്ച് കന്നട സിനിമയിലാണ് താരം നിർമാതാവായി അരങ്ങേറുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ തന്നെ താരം ഇതുമായി ബന്ധപ്പെട്ട് സൂചനകൾ നൽകിയിരുന്നു. ഇപ്പോൾ ഈ സിനിമയുടെ ആദ്യത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇത് ഒരു മലയാള സിനിമയുടെ റീമേക്ക് കൂടിയാണ് എന്ന പ്രത്യേകതയുമുണ്ട്. അടി കപ്യാരെ കൂട്ടമണി എന്ന സിനിമയുടെ റീമേക്ക് ആണ് ഇത്. അബ്ബബ്ബാ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. താൻ ഏറെ നാളായി കാത്തിരുന്ന ദിവസമാണ് ഇത് എന്നും താരം കൂട്ടിച്ചേർത്തു.

Related posts