ലാൽ ജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ആൻ അഗസ്റ്റിൻ. ആൻ നടനും നിർമ്മാതാവുമായ അഗസ്റ്റിൻ്റെ മകളാണ്. ആൻ അഗസ്റ്റിൻ സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ്. അർജ്ജുനൻ സാക്ഷി, ത്രീ കിങ്സ്, ഓർഡിനറി, വാദ്ധ്യാർ , ഫ്രൈഡേ, പോപ്പിൻസ്, ഡാ തടിയാ, റെബേക്കാ ഉതുപ്പ് കിഴക്കേമല, സിം, ആർട്ടിസ്റ്റ്, നീന, സോളോ എന്നീ സിനിമകളിൽ ആൻ അഭിനയിച്ചിട്ടുണ്ട്.
താരം സിനിമ വിട്ടത് 2017 ലാണ്. ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണും വിവാഹിതരാവുന്നത് 2014 ലാണ്. ശേഷം ഇരുവരും 2021ൽ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കോടതിയിൽ സമർപ്പിച്ചിരുന്നു. പുത്തൻ ചിത്രങ്ങൾ ആൻ ഇൻസ്റ്റയിൽ ഷെയർ ചെയ്തത് മൂഡ് ഇൻഡിഗോ എന്ന് കുറിച്ചുകൊണ്ടാണ്. രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇൻസ്റ്റയിൽ ആനിനുള്ളത്.
ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്. ആൻ ഞാനും ഗ്യാങും എന്നാണ് കഴിഞ്ഞ ദിവസം വീട്ടിലെ നായക്കൂട്ടങ്ങളോടൊപ്പമിരുന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. ഓസ എന്ന് പേരുള്ള റോട് വീലർ ഇനത്തിൽപെട്ട വളർത്തുനായോടൊപ്പമുള്ള ചിത്രമാണ് ആൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.