ഫാൻ ഗേൾ മൊമെൻറ് പങ്കുവെച്ച് ആൻ അഗസ്റ്റിൻ.! മോഹൻലാലിനൊപ്പമുള്ള താരത്തിന്റെ ചിത്രം വൈറലാകുന്നു.

ആന്‍ അഗസ്റ്റിന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. താരം അഭിനയരംഗത്ത് അരങ്ങേറിയത് എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം എത്തിയത്. മലയാളസിനിമാരംഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം പങ്കുവച്ച ചിത്രമാണ്.

നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് ആൻ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ആന്‍ ആഗസ്റ്റിന്‍. ഫാന്‍ ഗേള്‍ മൊമന്റ് താരം ശരിക്കും ആഘോഷമാക്കുകയായിരുന്നു. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലായിരുന്നു ആനെത്തിയത്. മോഹന്‍ലാല്‍ വെളുപ്പ് നിറത്തിലുള്ള ഷര്‍ട്ടായിരുന്നു അണിഞ്ഞത്.

അതേസമയം, ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണും ആനുമായുള്ള വിവാഹ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 2014ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. താരം ഏഴ് വര്‍ഷംകൊണ്ട് 13 ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ പുറത്തെത്തിയ ശ്യാമപ്രസാദിന്‍റെ ആര്‍ട്ടിസ്റ്റിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 2015ൽ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ഏറ്റവുമൊടുവിലായി ആൻ അഭിനയിച്ചത്.

Related posts