ഞാൻ പ്രതീക്ഷിച്ച അത്ര ബോറായിരുന്നില്ല എന്റെ അഭിനയം! അഞ്ജു പറയുന്നു!

അഞ്ജു ജോസഫ് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിന് നൽകിയ ഗായികയാണ്. മികച്ച ഗായിക തന്നെയാണ് അഞ്ജു എന്നുള്ളതിൽ ആർക്കും തന്നെ തർക്കമില്ല. സിനിമ ഗാനാലാപത്തിനു പുറമെ യൂട്യൂബിലും താരം ഒരു ചാനൽ നടത്തുന്നുണ്ട്. ബാഹുബലിയിലെ ധീരവ എന്ന ഗാനത്തിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്. ഇത് അഞ്ജുവിന്റെ കരിയർ ബ്രേക്കായി. പിന്നീട് സംഗീതത്തിൽ പല പരീക്ഷണങ്ങളുമായിട്ടും വ്ളോഗറായും അഞ്ജു എത്തിയിരുന്നു.

ഇപ്പോഴിതാ നടിയായതിന്റെ സന്തോഷം പങ്കുവെച്ച് അഞ്ജു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിൽ അധ്യാപികയുടെ വേഷമാണ് ചെയ്തിരിക്കുന്നത്. അഭിനയിക്കാൻ ആദ്യം ക്ഷണം ലഭിച്ചത് റോയ് എന്ന ചിത്രത്തിൽ നിന്നാണ്. ചിത്രത്തിലെ അണിയറപ്രവർത്തകർ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ തമാശയ്ക്ക് ഓക്കെ പറഞ്ഞതാണ്. പിന്നീടാണ് അർച്ചനയിൽ അവസരം ലഭിച്ചത്. റോയ് സിനിമയുടെ ഭാ​ഗമായപ്പോൾ സിനിമ നല്ല അനുഭവം ആയി തോന്നിയിരുന്നു. അതുകൊണ്ടാണ് അർച്ചനയുടെ ഓഡീഷനും പോയത്.

ആദ്യം അഭിനയിച്ച സിനിമ റോയ് ആണ്. റിലീസിനെത്തിയത് അർച്ചന ആണ്. അഭിനയിക്കാൻ എനിക്ക് സത്യം പറഞ്ഞാൽ ചമ്മലാണ്. എന്റെ പാട്ടിന്റെ കവർ സോംഗ് വീഡിയോ പോലും കാണാൻ വല്യ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. പക്ഷെ അർച്ചന എല്ലാവർക്കും ഒപ്പം തിയേറ്ററിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഞാൻ പ്രതീക്ഷിച്ച അത്ര ബോറായിരുന്നില്ല എന്റെ അഭിനയം. അതുകൊണ്ട് ഇനി അവസരങ്ങൾ ലഭിച്ചാൽ തുടർന്നും അഭിനയിക്കാൻ തന്നെയാണ് തീരുമാനം എന്നാണ് അഞ്ജു പറയുന്നത്.

Related posts