മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ബാലതാരമായാണ് അഞ്ജലി നായർ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തമിഴ് സിനിമയിലൂടെ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തു തുടങ്ങിയ താരം സീനിയേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തിരികെ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചു. എല്ലാ പ്രായത്തിലുള്ള വേഷവും ചെയ്യാന്‍ താൻ തയ്യാറാണെന്ന് അഞ്ജലി പറയുന്നു.
27 വയസിലാണ് കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മവേത്തില്‍ എത്തുന്നത്. അതിന് ശേഷം അധികവും അമ്മ വേഷങ്ങള്‍ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും അഞ്ജലി പറയുന്നു. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായതിന് ശേഷം എല്ലാരും അമ്മ റോളിലേക്ക് എന്നെ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ നോക്കിയിരുന്നു. എന്നാല്‍ എനിക്ക് അത് ആദ്യമൊന്നും നല്ലോണം ഫീല്‍ ചെയ്തിട്ടില്ല. ടീച്ചറായിട്ടും അഡ്വക്കേറ്റ് ആയിട്ടും ജഡ്ജി ആയിട്ടും എല്ലാം എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പ്രതീക്ഷിക്കാതെയാണ് മൂന്നാമത്തെ ഷെഡ്യൂളില്‍ ദുല്‍ഖറിന്റെ അമ്മയായിട്ട് വന്നത്. ആദ്യത്തെ രണ്ട് കാലഘട്ടം മാത്രമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. മൂന്നാമതും അതില്‍ പ്രായമുള്ള അമ്മ വേഷം ചെയ്യേണ്ട സാഹചര്യം പെട്ടെന്ന് വന്നതാണ്. ആ സമയത്ത് എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. കാരണം പെട്ടെന്ന് ഒരു ഡയറക്ടറുടെ അടുത്ത് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഒരു കഥാപാത്രത്തോടും നോ പറയുന്ന ആള്‍ അല്ലായിരുന്നു ഞാന്‍ എന്നാണ് താരം പറയുന്നത്. സംഭവം വലിയ വാര്‍ത്തയായി, 27ാം വയസില്‍ ദുല്‍ഖറിന്റെ അമ്മയായി എന്ന രീതിയിലായിരുന്നു വാര്‍ത്ത.
പിന്നീട് അത് ഫോളോ ചെയ്ത് മഞ്ജു ചേച്ചിയുടെ ചെറുപ്പകാലം പിന്നെ ലാലേട്ടന്റെ ചെറുപ്പത്തിലെ അമ്മ അങ്ങനെ അമ്മ വേഷം മാത്രം കിട്ടാന്‍ തുടങ്ങിയെന്നാണ് അഞ്ജലി പറയുന്നത്. അത് മാത്രമേ ചെയ്യുകയുള്ളു അല്ലെങ്കില്‍ അതിലാണ് ശ്രദ്ധ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നാണ് അഞ്ജലി പറയുന്നത്. സിനിമയില്‍ അധിക ആളുകളും സുഹൃത്തുക്കളാണ് അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ ഡയലോഗും സീന്‍സും ഒന്നും നോക്കാതെ പോയി ചെയ്യുകയായിരുന്നുവെന്നും അഞ്ജലി പറയുന്നു. തന്നെ ദൃശ്യത്തില്‍ കണ്ടപ്പോള്‍ എല്ലാരും എന്താണ് പെട്ടെന്ന് വന്ന് പോകുന്നത്, കൂടുതല്‍ ചെയ്യാത്തത് എന്താണെന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയെന്നും അഞ്ജലി പറയുന്നത്. എന്നാല്‍ നമുക്ക് തരുന്നതും വരുന്നതും മാത്രമാണ് ചെയ്യാന്‍ പറ്റുന്നുള്ളുവെന്നും എനിക്ക് ഇത് ചെയ്യണം എന്നൊന്നും പറഞ്ഞാല്‍ ആരും പരിഗണിക്കില്ലെന്നും താരം പറയുന്നു. അതേസമയം, ഒരു നടി എനിക്ക് അഞ്ജലിയെ പോലെ ഫിലിമില്‍ ഒരു കരിയര്‍ വേണ്ടെന്നെന്ന് തന്നോട് തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് അഞ്ജലി ഓര്‍ക്കുന്നത്. തനിക്കത് ഫീലായില്ലെങ്കിലും ഭര്‍ത്താവിന് ഫീലായെന്നും അവരത് നിഷ്‌കളങ്കമായി പറഞ്ഞതാണെന്നും അഞ്ജലി പറയുന്നുണ്ട്. അത്തരം അവസരങ്ങള്‍ വരുമ്പോള്‍ ഞാന്‍ എല്ലാരോടും പറയാറുണ്ടെന്ന് അവര്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് പറഞ്ഞു. എന്റെ ഭര്‍ത്താവിന് അത് ഫീലായെന്നാണ് താരം പറയുന്നത്. ബാലതാരമായി സിനിമയിലെത്തിയതാണ് അഞ്ജലി.