അംഗീകരിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കടുത്ത എതിര്‍പ്പായിരുന്നു! പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജലി പറയുന്നു!

സുന്ദരി, മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. തമിഴിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഇതേ പേരിലുള്ള പരമ്പരയുടെ മലയാള ആവിഷ്‌ക്കാരമാണ് സുന്ദരി. അഞ്ജലി ശരത്താണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യുവ കൃഷ്‌ണ സീമ ജി നായർ തുടങ്ങിയവരാണ് പരമ്പരയിലെ മറ്റ് താരങ്ങൾ. എന്നാല്‍ അടുത്തിടെ നടിയെ പരമ്പരയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പരമ്പരയില്‍ നായികയായി പുതിയ നടി എത്തുകയുംചെയ്തു. തന്നെ കാരണം കൂടാതെ പരമ്പരയില്‍ നിന്നും പുറത്താക്കിയെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ എത്തിയാണ് അഞ്ജലി അറിയിച്ചത്.

സുന്ദരി പരമ്പരയുടെ കോ ഡയറക്ടറായ ശരത്താണ് അഞ്ജലിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹത്തിന് ശേഷമാണ് നടിയെ പരമ്പരയില്‍ നിന്നും പുറത്താക്കിയത്. വിവാഹത്തിന് അഞ്ജലിയുടെ വീട്ടിലും എതിര്‍പ്പായിരുന്നു. തന്റെ ഇഷ്ട പ്രകാരം അഞ്ജലി ശരത്തിനൊപ്പം ഇറങ്ങി പോവുകയായിരുന്നു. ഇപ്പോള്‍ പ്രണയ വിവരം വീട്ടില്‍ അറിഞ്ഞപ്പോഴുണ്ടായ പ്രശ്‌നത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അഞ്ജലി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ, കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം. സുന്ദരിയുടെ ലൊക്കേഷനില്‍ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പതിയെ പ്രണയത്തിലേക്കും തുടര്‍ന്ന് ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലേക്കുമെത്തുകയായിരുന്നു. ഒരു മാസത്തെ പരിചയമാണ് വിവാഹത്തില്‍ എത്തിയത്. അത് അംഗീകരിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കടുത്ത എതിര്‍പ്പായിരുന്നു. ഒരു ഘട്ടത്തില്‍, സീരിയലില്‍ ശരത് ഉണ്ടെങ്കില്‍ അഭിനയിക്കാന്‍ വിടില്ലെന്നു വരെ ഇവര്‍ പറഞ്ഞിരുന്നു. ഒടുവില്‍ ശരത് സീരിയലില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അഞ്ജലി പറഞ്ഞു. അധികം പ്രണയിച്ച് നടക്കേണ്ട എന്നത് തങ്ങളുടെ തീരുമാനമായിരുന്നു. വെറുതേ പ്രണയിച്ച് സമയം കളയാനില്ലെന്ന് ഞങ്ങള്‍ രണ്ടാളും ആദ്യമേ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ്, ജീവിത പങ്കാളികളായി മുന്നോട്ടു പോകാം എന്നതായിരുന്നു തീരുമാനം. ശരത് പറഞ്ഞു.

ഫ്രണ്ട്സ് വിളിച്ചപ്പോള്‍ എന്നെ ഫോണില്‍ കിട്ടിയില്ല. വീട്ടിലും ഇല്ലെന്നാണ് അറിഞ്ഞത്. അതോടെ അവര്‍ പോലീസില്‍ ബന്ധപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ നിന്നു വിളിച്ച് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ചു. മാനസികമായി പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ പൊലീസിനോട് പറഞ്ഞു. അതോടെയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വീട്ടില്‍ ടോര്‍ച്ചറിങ്ങുണ്ടെന്നും ഒരാളെ ഇഷ്ടമാണെന്നും ഞാന്‍ പോലീസിനോടു പറഞ്ഞു. വീട്ടിലേക്ക് ഇനി തിരികെ പോകില്ലെന്നു പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ശരത്തേട്ടനെ വിളിക്കുന്നത്. വന്നു കൂട്ടിക്കൊണ്ടു പോകണമെന്നു പറഞ്ഞു. അഞ്ജലി അഭിമുഖത്തില്‍ പറയുന്നു. അവളുടെ വീട്ടിലെ പ്രധാന പ്രശ്നം എന്നെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതായിരുന്നു. മറ്റൊന്ന് സമയം. അതായത്, ഈ ഒരു മാസത്തിനുള്ളില്‍ ഒരാളെ പ്രണയിച്ച് വിവാഹം കഴിക്കുകയെന്നതിലെ പൊരുത്തക്കേട്. വര്‍ഷങ്ങളായി പ്രണയിച്ചിട്ടും പരസ്പരം മനസ്സിലാക്കാത്തവരുമുണ്ട്, ഒരു മണിക്കൂറു കൊണ്ട് സംസാരിച്ച് മനസ്സിലാക്കിയവരുമുണ്ട് എന്നതാണ് സത്യം. കല്യാണം കഴിഞ്ഞ് ഇത്ര കാലമായിട്ടും എന്റെ ജാതിയെന്താണെന്ന് അവള്‍ക്കോ അവളുടെ ജാതിയെന്തെന്ന് എനിക്കോ അറിയില്ല. ഞങ്ങള്‍ ചോദിച്ചിട്ടുമില്ല. – ശരത് പറയുന്നു.

Related posts